വിഴിഞ്ഞം (തിരുവനന്തപുരം): കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയംനിയന്ത്രിത ജനകീയ മാതൃകയായി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമായ വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് മഹല്ല് പരിധിയില്‍ അച്ചടക്കവും സാമൂഹ്യ അകലവും ജനപിന്തുണയോടെ സ്ഥാപിച്ചെടുത്തിരിക്കുകയാണ്.
മഹല്ലിലെ ഓരോ പ്രദേശത്തും നിശ്ചിത സമയത്ത് കടകള്‍ അടപ്പിച്ചും അത്യവശ്യത്തിനല്ലാതെ പുറത്തുപോകാന്‍ അനുവദിക്കാതെ മഹല്ല് പരിധിയിലെ റോഡുകളടപ്പിച്ചും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയും ലോക്ഡൗണ്‍ ശക്തിപ്പെടുത്തി. വിഴിഞ്ഞം ടൗണ്‍ഷിപ്പ് മഹല്ല് പ്രദേശത്ത് വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിെൻറ ഭാഗമായി പ്രധാന വഴികളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
ഭക്ഷ്യവിഭവങ്ങളും അത്യാവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ പ്രവേശന കവാടത്തിലെ കൗണ്ടറില്‍ രജിസ്റ്റർ രേഖപ്പെടുത്തിയ ശേഷം കടയുടമയുടെ അനുവാദം വാങ്ങിയേ കടത്തിവിടുകയുള്ളൂ. വാഹനങ്ങള്‍ക്കും ഇവിടെ പ്രവേശിക്കുന്ന ജനങ്ങള്‍ക്കും നിര്‍ബന്ധമായി സാനിറ്റൈസര്‍ നല്‍കും. കൂടാതെ മാസ്‌ക് ധരിച്ചാല്‍ മാത്രമെ പ്രവേശനം അനുവദിക്കൂ.
കടക്കാര്‍ അനുവാദിക്കാത്ത വാഹനങ്ങളെയും പുതുതായി എത്തുന്ന വാഹനങ്ങളെയും കടത്തിവിടില്ല. കടകളുടെ പ്രവര്‍ത്തനം രാവിലെ ഏഴ് മുതല്‍ 11 വരെയാണെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തി.
പ്രദേശത്തെ നിയന്ത്രണങ്ങള്‍ക്ക് ജമാഅത്തിെൻറ നേതൃത്വത്തില്‍ സന്നദ്ധ വളണ്ടിയര്‍മാരെ ഓരോ പ്രദേശത്തും നിയമിച്ചു.
പ്രദേശത്ത് ആവശ്യമില്ലാതെ ആര് കറങ്ങിനടന്നാലും അവരെ നിയന്ത്രിക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്നതുള്‍പ്പെടെ കാര്യങ്ങള്‍ വളണ്ടിയര്‍മാരാണ് നിയന്ത്രിക്കുന്നത്. വിഴിഞ്ഞം തെക്കുംഭാഗം ജമാഅത്തിെൻറ പ്രവര്‍ത്തനത്തോട് നാട്ടുകാർ പൂര്‍ണ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
മത്സ്യബന്ധനം ഉപജീവനമാക്കിയ ജനങ്ങൾ തിങ്ങിപ്പാര്‍ക്കുന്ന മഹല്ല് പരിധിയില്‍ അവര്‍ക്ക് ഭക്ഷ്യധന്യങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ദുരിതാശ്വാസം അടിയന്തിരമായി അനുവദിക്കണമെന്ന് പ്രദേശവാസികല്‍ ആവശ്യപ്പെടുന്നുണ്ട്. മത്സ്യബന്ധനം നിലച്ചതോടെ ഇവരുടെ വരുമാനം നിലച്ചമട്ടിലാണ്.
പരിസര പ്രദേശങ്ങളില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ വർധിച്ചതോടെയാണ് ജമാഅത്ത് ശക്തമായ നടപടി സ്വീകരിച്ചത്. ജനങ്ങളെ ബോധവത്കരിക്കാൻ വാഹന അനൗണ്‍സ്മെൻറ് അടക്കം ജഗ്രതാനടപടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജമാഅത്തിെൻറ ഈ നിയന്ത്രണങ്ങള്‍ കര്‍ശനമാണെങ്കിലും സ്വമേധയാ പാലിക്കാനും ജാഗ്രത നടപടികളുമായി സഹകരിക്കാനും നാട്ടുകാർ തയാറാണെന്ന് തെക്കുംഭാഗം ജമാഅത്ത് പ്രസിഡൻറ് ഡോ. എച്ച്.എ. റഹ്മാന്, സെക്രട്ടറി യു. സുധീര്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.