വാഹനമിടിച്ച് മരിച്ച ഷാഹുദ്ദീൻ

പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മരിച്ചു

അഞ്ചൽ: പ്രഭാതസവാരിക്കിടെ ഗൃഹനാഥൻ വാഹനമിടിച്ച് മരിച്ചു. അഞ്ചൽ അനീഷാലയത്തിൽ ഷാഹുദ്ദീൻ (67) ആണ് മരിച്ചത്. റിട്ട.ആർ.പി.എഫ് ഉദ്യോഗസ്ഥനാണ്.

ഇന്ന് പുലർച്ചെ അഞ്ചരയോടെ അഞ്ചൽ ബൈപാസിലായിരുന്നു അപകടം. പുനലൂർ ഭാഗത്തു നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ് വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് തടഞ്ഞിട്ട് പൊലീസിനെ വിവരമറിയിച്ചു. അഞ്ചൽ പൊലീസെത്തി തമിഴ്നാട് രജിസ്ട്രേഷനിലുള്ള പച്ചക്കറി വാഹനവും ഡ്രൈവർ ഗുണരേഖര(43)നേയും കസ്റ്റഡിയിലെടുത്തു.

തലക്ക് ഗുരുതരമായി പരിക്കേറ്റ ഷാഹുദ്ദീനെ ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം അഞ്ചൽ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു. ഭാര്യ: അസുമ. മക്കൾ: അജീഷ് (പൊലീസ്, പുനലൂർ) അനീഷ് (കെ.എസ്.ഇ.ബി തെന്മല). മരുമക്കൾ: അനീന ബഷീർ, സെറീന.


Tags:    
News Summary - Morning walker killed after being hit by pick-up truck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.