തേക്കടി: കാട്ടാന ആക്രമണത്തെ തുടർന്ന് തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ സവാരിയും നിരോധിച്ചു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. ഇതേതുടർന്നാണ് പ്രഭാത നടത്തവും സൈക്കിൾ സവാരിയും നിരോധിച്ചത്.
തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസ് (54) ആണ് കാട്ടാന ആക്രമണത്തിനിരയായത്. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവെച്ചായിരുന്നു സംഭവം. ആനയെ കണ്ട് ഭയന്നോടിയ ഇദ്ദേഹം സമീപത്തെ ട്രെഞ്ചിൽ വീണു. ഈ ട്രെഞ്ചിലൂടെ ആന കടന്നു പോകവെ ചവിട്ടേൽക്കുകയും ചെയ്തു.
പ്രദേശത്ത് ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.