നെടുമ്പാശ്ശേരി: സഹപ്രവര്‍ത്തകരുടെ നിരന്തരമായ ശ്രമത്തിന്‍െറ ഫലമായി 24 വര്‍ഷം മുമ്പ് വീരമൃത്യുവരിച്ച ജവാന്‍െറ ഭൗതികാവശിഷ്ടം നാട്ടിലെത്തിച്ചു. 1992ല്‍ നാഗാലാന്‍ഡിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മരിച്ച സെക്കന്‍ഡ് ലെഫ്. ഇ.ടി. ജോസഫിന്‍െറ മൃതദേഹമാണ് കൊച്ചി വിമാനത്താവളം വഴി നാട്ടിലത്തെിച്ചത്.
വിമാനത്താവളത്തില്‍ അരമണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ച ഭൗതികാവശിഷ്ടത്തില്‍ സൈനികമേഖലയുമായി ബന്ധപ്പെട്ട നിരവധിപേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് മദ്രാസ് റെജിമെന്‍റ് ഒമ്പത് ബറ്റാലിയന്‍െറ ഗാര്‍ഡ്ഓഫ് ഓണറും നല്‍കി. 1992 ജൂണ്‍ 12നാണ് തീവ്രവാദികളെ തിരയുന്നതിനിടെ ജോസഫിന്‍െറ നേതൃത്വത്തിലുള്ള സൈനികര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 18 പേരാണ് വീരമൃത്യുവരിച്ചത്. കാഞ്ഞിരമറ്റം ഏഴാചേരില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായ ജോസഫിന് വീരമൃത്യു വരിക്കുമ്പോള്‍ 21 വയസ്സായിരുന്നു. ആര്‍മി ക്യാമ്പിലെ ചക്കബാമ എന്ന സ്ഥലത്താണ് എല്ലാവരുടെയും മൃതദേഹം സംസ്കരിച്ചത്.
ജോസഫിന്‍െറ ബാച്ചിലുണ്ടായിരുന്ന സൈനികരുടെ ഒത്തുചേരല്‍ അടുത്തിടെ സംഘടിപ്പിച്ചിരുന്നു. ഈ ഒത്തുചേരലില്‍ കൈക്കൊണ്ട തീരുമാനപ്രകാരം വീരമൃത്യു വരിച്ച ജവാന്മാരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനമെടുത്തു. ഇത്തരത്തില്‍ ജോസഫിന്‍െറ വീട് സന്ദര്‍ശിച്ചപ്പോഴാണ് മകന്‍െറ ഭൗതികവശിഷ്ടമെങ്കിലും ലഭിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹം റിട്ട. സുബേദാര്‍ കൂടിയായ എ.ടി. തോമസ് മുന്നോട്ടുവെച്ചത്. തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ ആര്‍മിയിലെ ഉന്നതരുമായി ബന്ധപ്പെട്ട് ഭൗതികാവശിഷ്ടം നാട്ടിലത്തെിക്കാന്‍ നടപടി സ്വീകരിച്ചത്. മാതാപിതാക്കള്‍ നാഗാലാന്‍ഡില്‍നിന്ന് ഭൗതികാവശിഷ്ടത്തെ അനുഗമിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഒൗദ്യോഗിക ബഹുമതികളോടെ ഭൗതികാവശിഷ്ടം കാഞ്ഞിരമറ്റം മാര്‍ സ്ളീവാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.