കോഴിക്കോട്: ബാങ്കുവിളി ഏകീകരിക്കാൻ മുസ്ലിം സംഘടനകൾ മുേമ്പാട്ടുവരണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമ ാൻ സി. മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരേസമയം നാലും അഞ്ചും ബാങ്കുകൾ ഉച്ചഭാഷിണി യിലൂടെ മുഴങ്ങുന്ന അവസ്ഥയാണുള്ളത്. ഇതര സമൂഹങ്ങളിൽ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് അലോസരമുണ്ടാക്കാൻ ഇത് അവസരം സൃഷ്ടിക്കും. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നത് ഇസ്ലാമിക മര്യാദകൾക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ മുസ്ലിം സംഘടനകൾ ഈ വിഷയത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മതപ്രഭാഷണങ്ങളിലും ഉച്ചഭാഷിണി ഉച്ചത്തിൽ ഉപയോഗിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഇത് മാറ്റിയെടുക്കാൻ സംഘടനകൾ കൂട്ടായി യത്നിക്കണം. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന ഒന്നും മതം അനുശാസിക്കുന്നില്ലെന്ന് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ സംഘടിപ്പിച്ച ഹജ്ജ് ഉംറ കോൺഫറൻസ് ഉദ്ഘാടന പ്രസംഗത്തിലാണ് മുഹമ്മദ് ഫൈസി ഇക്കാര്യം വ്യക്തമാക്കിയത്.
ബാങ്കുവിളി ഏകീകരണം: മുൻകൈയെടുക്കുമെന്ന് എം.എസ്.എസ്
കോഴിക്കോട്: ബാങ്ക് വിളി ഏകീകരിക്കുന്നതിനെയും മതപ്രഭാഷണങ്ങളിൽ ശബ്ദശല്യം കുറക്കുന്നതു സംബന്ധിച്ചും സി. മുഹമ്മദ് ഫൈസി നടത്തിയ അഭിപ്രായം സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ എം.എസ്.എസ് ക്രിയാത്മകമായി ഇടപെടുമെന്നും സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. ബാങ്കുകൾ ഏകീകരിക്കുക എന്നത് അടിയന്തര പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഈ വിഷയത്തിൽ മുസ്ലിം സംഘടനകൾ കൂടിയിരുന്ന് ചർച്ചചെയ്ത് തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ഇതിന് സമുദായത്തിെൻറ വിദ്യാഭ്യാസ സാംസ്കാരിക ഉന്നതിക്കുവേണ്ടിയുള്ള പൊതുവേദി എന്ന നിലയിൽ എം.എസ്.എസ് മുൻകൈയെടുക്കും. മറ്റുള്ളവർക്ക് ശല്യമാവുന്ന ഒരു നടപടിയും മുസ്ലിം സമുഹത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലെന്നും സി.പി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.