തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം അഴിമതി നടക്കുന്നത് ആരോഗ്യം, റവന്യൂ, മോേട്ടാർ വാഹന വകുപ്പുകളിലെന്ന് വിജിലൻസിെൻറ വിലയിരുത്തൽ. ഇതുൾപ്പെടെ 18 സർക്കാർ വകുപ്പുകൾ കേന്ദ്രീകരിച്ച് വിജിലൻസിെൻറ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇൗ വിലയിരുത്തൽ. സാധാരണ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ആരോഗ്യം, റവന്യൂ വകുപ്പുകളിൽ വൻ അഴിമതിയാണ് നടക്കുന്നത്.
കൈക്കൂലി നൽകാതെ ഇവിടങ്ങളിൽ ഒന്നും നടക്കുന്നില്ല എന്നാണ് വിജിലൻസിെൻറ വിലയിരുത്തൽ. ആശുപത്രികൾ, വില്ലേജ് ഒാഫിസുകൾ, ആർ.ടി ഒാഫിസുകൾ എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ കൈക്കൂലി വ്യാപകം. ഇൗ സാഹചര്യത്തിൽ ജനങ്ങൾക്ക് മികച്ച സേവനം ഇവിടെനിന്ന് ലഭിക്കുന്നതിനായി പ്രത്യേക നിരീക്ഷണം നടത്താനാണ് തീരുമാനം. സർക്കാറിെൻറ ‘മൂന്നാം കണ്ണ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് 18 വകുപ്പുകളിലും വിജിലൻസ് നിരീക്ഷണം ഏർപ്പെടുത്തുന്നത്.
ആരോഗ്യം, റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശ സ്ഥാപനങ്ങൾ, വനം, പൊലീസ്, മോട്ടോർ വാഹനം, പട്ടികജാതി-വർഗം, എക്സൈസ്, ഭക്ഷ്യസുരക്ഷ, പൊതുമരാമത്ത്, മൈനിങ് ആൻഡ് ജിയോളജി, ലീഗൽ മെട്രോളജി, ജലവിഭവം, തുറമുഖം, അളവ്-തൂക്കം, ടൂറിസം, ദേവസ്വം ബോർഡ് വകുപ്പുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനാനും അഴിമതി തുടച്ചുനീക്കാനുമാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽനിന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയിരുന്നു. ഇത് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥൻ കൈക്കൂലി നൽകാത്തതിെൻറ പേരിൽ മനഃപൂർവം സേവനം നിഷേധിക്കുകയാണെന്നു ബോധ്യപ്പെട്ടാൽ ഓഫിസിൽ കയറി പരിശോധന നടത്തി നടപടിയെടുക്കണമെന്നാണ് ഡയറക്ടറുടെ നിർദേശം. സർക്കാർ ഓഫിസ് സന്ദർശിക്കുന്ന ഉദ്യോഗസ്ഥർ ദിവസവും ബന്ധപ്പെട്ട എസ്.പിമാർക്കും എസ്.പിമാർ ആഴ്ചയിൽ ഒരിക്കൽ എ.ഡി.ജി.പിമാർക്കും റിപ്പോർട്ട് നൽകണം. ഈ പരിപാടി കൃത്യമായി നടക്കുെന്നന്ന് ഉറപ്പാക്കാൻ എ.ഡി.ജി.പിമാരായ എസ്. അനിൽകാന്ത്, ഷെയ്ഖ് ദർവേശ് സാഹിബ് എന്നിവർക്ക് മേഖല തിരിച്ച് ചുമതല നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.