പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ യുവതിയും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു. മുളിയങ്ങൽ പരേതനായ നടുക്കണ്ടി പ്രകാശന്‍റെ ഭാര്യ പ്രിയ (36), മക്കളായ പുണ്യതീർത്ഥ (13), നിവേദ്യ (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നിനാണ് സംഭവം.
പ്രിയയും മക്കളും കിടപ്പ് മുറിയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീയിടുകയായിരുന്നു. മറ്റൊരു മുറിയിൽ താമസിക്കുന്ന ഭർത്താവിന്‍റെ അമ്മ കൂട്ട നിലവിളി കേട്ട് ഉണർന്നപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയ നാട്ടുകാർ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും പുണ്യതീർത്ഥ യാത്രാമധ്യേയും, നിവേദ്യയും പ്രിയയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു.
ജനുവരി നാലിനാണ് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മരണത്തോടെ പ്രിയ വലിയ മനോവിഷമത്തിലായിരുന്നു. 'പ്രകാശേട്ടന്‍റെ കൂടെ ഞങ്ങളും പോകും' എന്ന് പലപ്പോളും ബന്ധുക്കളോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ കൊണ്ടു പോകുംവഴി ഞങ്ങളെ രക്ഷിക്കാൻ ശ്രമിക്കരുതെന്ന് അയൽവാസിയോട് പറഞ്ഞു. പ്രകാശേട്ടന്‍റെ അടുത്ത് തന്നെ സംസ്ക്കരിക്കണമെന്നും അവർ പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ പ്രകാശന്‍റെ ശവകുടീരത്തിന് സമീപം തന്നെയാണ് മൂവരെയും സംസ്‌കരിച്ചത്.
പുണ്യതീര്‍ത്ഥ നൊച്ചാട് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ തിരുപ്പുറത്ത് നാരായണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങള്‍: വിജയ, ഉഷ, ജയ, ബിജിലേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.