കൊച്ചി: ആൺമക്കളെ കേസിൽ കുടുക്കാതിരിക്കാൻ പൊലീസ് അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ ആരോപണ വിധേയരായ മക്കളെ വീട്ടിൽ കയറ്റാൻ പൊലീസ് സംരക്ഷണം തേടി മാതാവ് ഹൈകോടതിയിൽ.
റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മക്കളെ വീട്ടിൽ കയറ്റുന്നതിനെ എതിർക്കുന്നതായി ചൂണ്ടിക്കാട്ടി കേസിലെ പരാതിക്കാരിയായ ഡൽഹി സ്വദേശിനി നൽകിയ ഹരജിയിൽ ജസ്റ്റിസ് അനു ശിവരാമൻ സർക്കാറിന്റെ വിശദീകരണം തേടി. റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഹരജിയിൽ നോട്ടീസ് നൽകാൻ നിർദേശിച്ച കോടതി കേസ് ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
കഴിഞ്ഞ വർഷം ആഗസ്റ്റ് 21ന് ഹരജിക്കാരിയുടെ രണ്ട് പെൺമക്കൾ നാടുവിട്ടപ്പോൾ കണ്ടെത്താൻ പൊലീസ് ഇവരുടെ ചെലവിൽ അന്വേഷണം നടത്തിയതും ഇവരുടെ ആൺമക്കളെ കേസിൽ കുടുക്കാതിരിക്കാൻ പൊലീസ് അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.