തിരുവനന്തപുരം: മോേട്ടാർവാഹനനിയമത്തിൽ പരിധി നിശ്ചയിച്ച പിഴ മിനിമം നിരക്കിൽ നി ജപ്പെടുത്താമെന്നല്ലാതെ കേന്ദ്രം കനിയാത്തിടത്തോളം സംസ്ഥാനത്തിന് മാത്രം ഇളവ് ന ൽകാൻ സാധിക്കില്ലെന്ന് നിയമവകുപ്പ്. ഇൗ സാഹചര്യത്തിൽ തിങ്കളാഴ്ച ചേരുന്ന ഉന്നതത ല യോഗത്തിലും പിഴയിളവിൽ കാര്യമായ തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പാ യി.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ നിലവിലെ സാധ്യതകൾ വിലയിരുത്തി, മറ്റ് സംസ്ഥാനങ്ങൾ സ്വീകരിച്ച നിലപാടുകൾ അവതരിപ്പിക്കുക മാത്രമാകും ചെയ്യുക. വാഹനപരിശോധനയിലടക്കം അവ്യക്തതയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മറ്റൊരു യോഗം ചേരാനും സാധ്യതയുണ്ട്.
കഴിഞ്ഞദിവസം നിയമമന്ത്രി എ.കെ. ബാലൻ സ്ഥിതിഗതികൾ വിലയിരുത്തുകയും ബന്ധപ്പെട്ടവരിൽനിന്ന് വിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. പിഴയിളവിന് ആേലാചനയുണ്ടെങ്കിൽ കേന്ദ്രം ഒാർഡിനൻസ് കൊണ്ടുവരുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിെൻറ നിലപാട്. കേന്ദ്ര മോേട്ടാർവാഹനചട്ട ഭേദഗതി പ്രകാരമുള്ള പിഴ പ്രാബല്യത്തിൽ വന്നതിനാലും ഇതുസംബന്ധിച്ച് സംസ്ഥാനം വിജ്ഞാപനമിറക്കിയതിനാലും നിരക്കിൽകുറച്ച് പിഴ ഇൗടാക്കാൻ സംസ്ഥാനത്തിന് സാധിക്കില്ല.
പരിശോധന കുറച്ചും പിഴയിടൽ നിയന്ത്രിച്ചും മെല്ലെപ്പോക്ക് മാത്രമാണ് പ്രേയാഗികം. ഒാണക്കാലത്ത് സർക്കാർ നടപ്പാക്കിയതും നിലവിൽ തുടരുന്നതും ഇൗ സമീപനമാണ്. കേന്ദ്രത്തിൽനിന്ന് വ്യക്തമായ ഉത്തരവ് ലഭിക്കുന്നതുവരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സർക്കാറിന് മുന്നിൽ ഇനിയൊന്നും ചെയ്യാനില്ലെന്നതാണ് യാഥാർഥ്യം. നിയമം നടപ്പാക്കാനിറങ്ങിയാൽ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നതാണ് വെല്ലുവിളി. വിശേഷിച്ചും ഉപതെരഞ്ഞെടുപ്പ് കാലത്ത്. കനത്തപിഴ ഒഴിവാക്കി പകരം ബോധവത്കരണം നടത്താനാണ് എൻഫോഴ്സ്മെൻറ് വിഭാഗത്തിന് സർക്കാർ നിർദേശം നൽകിയിരുന്നത്. എന്നാൽ ബോധവത്കരണം പോയിട്ട് പരിശോധന പോലും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.