തിരുവനന്തപുരം: കേന്ദ്രമോട്ടോര്‍വാഹന നിയമപ്രകാരം ഗതാഗതനിയമലംഘനങ്ങള്ക്കുള ്ള പിഴ കുറയ്ക്കാമെന്ന് മോട്ടോർ വാഹനവകുപ്പ് സര്‍ക്കാറിന് ശിപാര്‍ശ ചെയ്തു. ട്രാന്‍സ്പോ ര്‍ട്ട് കമീഷണറാണ് റിപ്പോര്‍ട്ട് നല്‍കിയത്. പഴയനിരക്ക് തുടരുന്നതിനോട് വകുപ്പിന് യോജിപ്പില്ല.
അപകടങ്ങള്‍ കുറയ്ക്കുന്നതിന് പിഴ ഉയര്‍ത്തേണ്ടതുണ്ട്. എന്നാല്‍, കേന്ദ്രം നിര്‍ദേശിച്ച നിരക്ക് നടപ്പാക്കുക അപ്രായോഗികമാണ്. പരാതി ഉയര്‍ന്ന പിഴനിരക്കുകളില് കേന്ദ്രം നിശ്ചയിച്ചതിെൻറ 50 ശതമാനം കുറയ്ക്കാവുന്നതാണെന്ന നിര്‍ദേശമാണ് മുന്നോട്ടുെവച്ചത്. ഇതിന് നിയമപരിരക്ഷ ലഭിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സമർപ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമവകുപ്പിന് കൈമാറും.
കേന്ദ്രം നിശ്ചയിച്ച മിനിമം നിരക്കിനെക്കാള്‍ കുറഞ്ഞ തുക ഈടാക്കാനാകില്ലെന്ന നിയമോപദേശമാണ് മുമ്പ് ലഭിച്ചത്. എന്നാല്‍, സംസ്ഥാനത്തിന് സ്വന്തമായി നിരക്ക് നിശ്ചയിക്കാനാകുമെന്ന് നിയമവകുപ്പ് സെക്രട്ടറി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച കോടതി ഉത്തരവിന് നിലവിലെ അവസ്ഥയിലുള്ള നിയമപ്രാബല്യം പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിെൻറ റിപ്പോര്‍ട്ടും അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.