തിരുവനന്തപുരം: വിജയികൾക്ക് ചുരുങ്ങിയ കാലം മാത്രമേ ലഭിക്കൂവെന്ന് ഉറപ്പായ ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന നിർദേശവുമായി സർക്കാർ. ഇക്കാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിക്കണമെന്ന നിർദേശം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് മുന്നോട്ടുെവച്ചു. ഇരുപക്ഷവും യോജിച്ചാൽ സർവകക്ഷി യോഗം ചേർന്ന് നിലപാട് തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കും. കോവിഡിെൻറ സാഹചര്യത്തിലാണ് സർക്കാർ നീക്കം.
അതേസമയം, കോവിഡ് പ്രതിസന്ധിയുടെ പേരിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കാൻ സർക്കാർ നിർദേശം ഉയർന്നാൽ തദ്ദേശതെരഞ്ഞെടുപ്പ് കൂടി മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. ചൊവ്വാഴ്ച യു.ഡി.എഫ് യോഗത്തിനിടെ, ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഫോൺ സന്ദേശം ലഭിച്ചതായി പ്രതിപക്ഷനേതാവാണ് അറിയിച്ചത്.
മുന്നണിയിൽ ആലോചിച്ച് നിലപാട് വ്യക്തമാക്കാമെന്ന് മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിലാണ് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കാൻ ആവശ്യപ്പെടുന്നുവെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്ന നിർദേശം അറിയിക്കാൻ ധാരണയായത്. എന്നാൽ, തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള ആലോചന സംബന്ധിച്ച് വാർത്തസമ്മേളനത്തിലെ ചോദ്യത്തോട് ചെന്നിത്തല വ്യക്തമായി പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.