ന​വ​കേ​ര​ള സ​ദ​സ്സി​നായി പെരുമ്പാവൂരിലും പറവൂരിലും സ്കൂൾ മതിൽ പൊളിക്കാൻ നീക്കം; എതിർപ്പുമായി നഗരസഭകൾ

പെ​രു​മ്പാ​വൂ​ര്‍/​പ​റ​വൂ​ർ: ന​വ​കേ​ര​ള സ​ദ​സ്സി​ന്​ സൗ​ക​ര്യം ഒ​രു​ക്കാ​ൻ സ്കൂ​ൾ മ​തി​ൽ പൊ​ളി​ക്കാ​ൻ നീ​ക്കം. ഇ​തി​നെ​തി​രെ ന​ഗ​ര​സ​ഭ​ക​ൾ രം​ഗ​ത്തെ​ത്തി. പെ​രു​മ്പാ​വൂ​ര്‍ ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്​​കൂ​ളി​ന്‍റെ മ​തി​ലും പ​ഴ​യ കൊ​ടി​മ​ര​വും കോ​ൺ​ക്രീ​റ്റ് ഷെ​ഡും പൊ​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ ബാ​ബു ജോ​സ​ഫ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ല്‍കി​യ​ത്. പ​റ​വൂ​ർ ഗ​വ. ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ല്‍ പൊ​ളി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സം​ഘാ​ട​ക സ​മി​തി ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ കൂ​ടി​യാ​യ ത​ഹ​സി​ൽ​ദാ​ർ​ക്കും ക​ത്ത് ന​ൽ​കി. പെ​രു​മ്പാ​വൂ​ർ സ്കൂ​ളി​ൽ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​ചെ​ല്ലാ​ന്‍ മൂ​ന്നു​മീ​റ്റ​ര്‍ വീ​തി​യി​ല്‍ മ​തി​ല്‍ പൊ​ളി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മ​തി​ലും കൊ​ടി​മ​ര​വും പു​ന​ര്‍നി​ര്‍മി​ച്ച്​ ന​ല്‍കു​മെ​ന്നും ക​ത്തി​ലു​ണ്ട്. എ​ന്നാ​ല്‍, ആ​ര് പു​ന​ര്‍നി​ര്‍മി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നി​ല്ല.

മ​തി​ല്‍ പൊ​ളി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി. മ​തി​ൽ പൊ​ളി​ക്കാ​ൻ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ചെ​യ​ർ​മാ​ൻ ബി​ജു​ജോ​ണ്‍ ജേ​ക്ക​ബ് പ​റ​ഞ്ഞു. പ​റ​വൂ​ർ ഗ​വ. ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ ചു​റ്റു​മ​തി​ല്‍ പൊ​ളി​ക്ക​ണ​മെ​ന്നും ഇ​തി​ലൂ​ടെ​യാ​യി​രി​ക്കും ബ​സ് എ​ത്തു​ക​യെ​ന്നു​മാ​ണ്​ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ കൂ​ടി​യാ​യ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ബീ​ന ശ​ശി​ധ​ര​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന്, യു.​ഡി.​എ​ഫ്​ ഭ​ര​ണ​സ​മി​തി ഇ​തി​നെ​തി​രെ ത​ഹ​സി​ൽ​ദാ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്‍റെ മ​ണ്ഡ​ല​ത്തി​ല്‍പെ​ട്ട പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ ന​വ​കേ​ര​ള സ​ദ​സ്സി​ന് ഒ​രു ല​ക്ഷം ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ച​തും പി​ന്നീ​ട​ത് റ​ദ്ദാ​ക്കി​യ​തും സെ​ക്ര​ട്ട​റി പ​ണം ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു. ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി സ്കൂ​ൾ മ​തി​ൽ പൊ​ളി​ക്ക​ണ​മെ​ന്ന എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ആ​വ​ശ്യം മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ കൗ​ൺ​സി​ലും ക​ഴി​ഞ്ഞ​ദി​വ​സം ത​ള്ളി​യി​രു​ന്നു.

Tags:    
News Summary - Move to demolish school wall in Perumbavoor and Paravoor for Navkerala Sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.