പത്തനംതിട്ട: മുണ്ടക്കയത്ത് ഹാരിസൺസിെൻറ ൈകവശഭൂമി അളക്കാതെ പുറേമ്പാക്ക് നിർണയിക്കാൻ വീണ്ടും തഹസിൽദാറുടെ നീക്കം. പുറേമ്പാക്കിലെ താമസക്കാരുടെ വീടുകൾ അപ്പാടെ പ്രളയത്തിൽ നിലംപരിശായിരുന്നു. ഈ അവസരം മുതലെടുത്ത് അളവ് നടത്താനാണ് നീക്കംനടക്കുന്നത്. തിങ്കളാഴ്ച ഭൂമി അളക്കുമെന്ന് കാട്ടി തഹസിൽദാർ നോട്ടീസ് നൽകി. മുണ്ടക്കയം പഞ്ചായത്തിൽ മണിമലയാറിെൻറ തീരത്ത് എടക്കുന്നം വില്ലേജിൽ വെള്ളനാടിയിലാണ് ഹാരിസൺസിനുവേണ്ടി പാവങ്ങളെ കുടിയിറക്കി അവരുടെ ൈകവശ ഭൂമികൂടി ഹാരിസൺസിന് നേടിക്കൊടുക്കാൻ തഹസിൽദാർ ശ്രമിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന 53 കുടുംബങ്ങളിൽ 51 പേരുടെ വീടുകൾ പൂർണമായും പ്രളയം കവർന്നിരുന്നു.
കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ സമരം നടത്തുന്ന കുടുംബങ്ങൾ വീട് നഷ്ടമായതോടെ സമരപ്പന്തലിലാണ് കഴിയുന്നത്. ആഗസ്റ്റ് 24ന് ഇവിടെ ഭൂമി അളക്കാൻ തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂസംഘം എത്തിയിരുെന്നങ്കിലും സമരക്കാരുടെ ചെറുത്തുനിൽപ് മൂലം നടന്നില്ല. മുണ്ടക്കയം എസ്റ്റേറ്റിനോട് ചേർന്ന് കുടുംബങ്ങൾ താമസിക്കുന്ന പുറേമ്പാക്ക് അളക്കണമെന്ന ആവശ്യവുമായി ഹാരിസൺസ് ഹൈകോടതിയെ സമീപിച്ചിരുന്നു.
കേസ് പരിഗണിച്ച കോടതി പുറേമ്പാക്കിലെ താമസക്കാരായ കുടുംബങ്ങളുടെ വാദം കേൾക്കാതെ ഹാരിസൺസിന് അനുകൂലമായി വിധി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ വാദംകൂടി കേൾക്കണമെന്ന് ആവശ്യെപ്പട്ട് കോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച് റവന്യൂസംഘം അന്ന് മടങ്ങുകയായിരുന്നു. ഇതനുസരിച്ച് കുടുംബങ്ങൾ ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽചെയ്തു. അതിൽ കോടതിയുടെ തീരുമാനംവരുംവരെ ഭൂമി അളക്കുന്നത് കോടതി തടഞ്ഞേക്കുമോ എന്ന ആശങ്കയാണ് തിടുക്കത്തിൽ ഭൂമി അളവുമായി തഹസിൽദാറും സംഘവും എത്താൻ കാരണമെന്ന് സമരക്കാർ സംശയിക്കുന്നു.
മുണ്ടക്കയം എസ്റ്റേറ്റിേൻറതടക്കം നാല് തെക്കൻ ജില്ലകളിൽ ഹാരിസൺസ് ഭൂമി ൈകവശംെവക്കുന്നതിന് കാട്ടുന്ന 1600/1923 നമ്പർ ആധാരം പൂർണമായും വ്യാജമാണെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ട്. ഹാരിസൺസിെൻറ ഭൂമി അളക്കാതെ ഇവിടെ എങ്ങനെ പുറേമ്പാക്ക് നിർണയിക്കുമെന്നാണ് സമരക്കാർ ചോദിക്കുന്നത്. ഹാരിസൺസിേൻറത് പൂർണമായും വ്യാജ ആധാരമാണെന്നും അവരുടെ കൈവശഭൂമി സർക്കാർ ഏെറ്റടുക്കുക തെന്ന ചെയ്യുമെന്നും അക്കാര്യത്തിൽ സർക്കാറിന് പൂർണ ആത്മവിശ്വാസമുണ്ടെന്നും റവന്യൂമന്ത്രി കെ. രാജൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊന്നും തങ്ങൾക്ക് ബാധകമെല്ലന്ന നിലയിലാണ് കാഞ്ഞിരപ്പള്ളി തഹസിൽദാറുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.