മാഹി: മാഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കെ.എൽ 60 ഇ 2299 സ്വിഫ്റ്റ് ഡിസൈർ കാറാണ് കത്തിയത്. ആർക്കും പരിക്കില്ല. കാസർകോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയവരുടെ കാറാണ് കത്തിയത്.
ദേശീയ പാത മാഹി മുണ്ടോക്ക് കവലക്ക് സമീപം സ്കൈ ഗാലറി ടൈൽസ് ഷോപ്പിന് മുന്നിൽ വെച്ചാണ് തീ പിടിച്ചത്. വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. കാസർകോട് പട്ല സ്വദേശി മൂസയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്.
കാറിൻ്റെ മുൻ വശത്ത് നിന്ന് പുക ഉയരുന്നത് കണ്ടയുടനെ റോഡരികിൽ നിർത്തി യാത്രക്കാർ ഇറങ്ങിയോടി. തുടർന്ന് മാഹി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കാറിൻ്റെ എൻജിനും ഉൾഭാഗവും പൂർണ്ണമായും കത്തി നശിച്ചു. മാഹി എസ്.ഐ റെനിൽകുമാറിൻ്റെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.