ഒന്നര വർഷത്തിന്​ ശേഷം​ തൃശൂർ ഡി.സി.സിക്ക്​ പ്രസിഡൻറ്​;​ എം.പി. വിൻസെൻറ്​

തൃശൂർ: ജില്ല കോൺഗ്രസ്​ കമ്മിറ്റിക്ക്​ ഒന്നര വർഷത്തിന്​ ശേഷം നാഥനാവുന്നു. ഡി.സി.സി പ്രസിഡൻറായി മുൻ എം.എൽ.എ എം.പി വിൻസെൻറിനെ നിയമിച്ച് എ.ഐ.സി.സിയുടെ ഉത്തരവിറങ്ങി. സംഘടനാ ചുമതലയുള്ള കെ.സി.വേണുഗോപാലാണ്​ നിയമനം അറിയിച്ചത്.

2019ലെ ലോക്​സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ജൂണിൽ ടി.എൻ. പ്രതാപൻ രാജിവെച്ചെങ്കിലും കെ.പി.സി.സി നിർദ്ദേശത്തെ തുടർന്ന് ഡി.സി.സി പ്രസിഡൻറ്​ സ്ഥാനത്ത് തുടരുകയായിരുന്നു. ഡി.സി.സി നിർജീവമാണെന്ന്​ എ,​ ഐ ഗ്രൂപ്പുകൾ ആക്ഷേപം ഉന്നയിച്ചതോടെ പ്രതാപൻ പ്രസിഡൻറ്​ സ്ഥാനത്തുനിന്ന്​ രാജിവെച്ചു. പുതിയ പ്രസിഡൻറി​െൻറ നിയമനം പല കാരണങ്ങളാൽ നീളുകയും ചെയ്​തു.

കെ.പി.പി.സി വൈസ് പ്രസിഡൻറ്​ പത്മജ വേണുഗോപാലിനും ജനറൽ സെക്രട്ടറി ഒ. അബ്​ദുറഹിമാൻകുട്ടിക്കുമാണ്​ തൃശൂർ ഡി.സി.സി പ്രസിഡണ്ടി​െൻറ ചുമതല നൽകിയത്​. ഈ നിയമനവും വിവാദത്തിനിട‍യാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.