കോഴിക്കോട്: ജനവാസ മേഖല ഒഴിവാക്കാൻ അലൈൻമെൻറിൽ മാറ്റം വരുത്തണം, ഭൂമിക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി തുക നഷ്ടപരിഹാരം നൽകണം എന്നതടക്കമുള്ള ഇരകളുടെ ആവശ്യങ്ങൾ ഗെയിൽ ചർച്ചയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് എം.പിമാരായ എം.െഎ. ഷാനവാസും എം.കെ. രാഘവനും പറഞ്ഞു. ഇക്കാര്യത്തിലുള്ള തങ്ങളുടെ എതിർപ്പ് യോഗത്തിൽ അറിയിച്ചിട്ടുണ്ട്. 10 സെൻറുവരെ മാത്രം ഭൂമിയുള്ളവർക്കായി പ്രഖ്യാപിച്ച പാക്കേജാണ് േയാഗത്തിെൻറ പോസിറ്റിവ് വശം. യോഗതീരുമാനങ്ങൾ ഇരകൾ അംഗീകരിക്കുമെങ്കിൽ തങ്ങളും അംഗീകരിക്കും.
ഗെയിൽ ഉദ്യോഗസ്ഥൻ ഏകപക്ഷീയമായാണ് പെരുമാറുന്നത്. അേദ്ദഹത്തോട് പാർലമെൻറിെൻറ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകുമെന്നുവരെ പറയേണ്ടിവന്നു. സമരം നടത്തുന്നത് ജനകീയ സമിതിയാണ്. അതിനാൽ അവരാണ് സമരം മുന്നോട്ടുെകാണ്ടുപോകണോ അവസാനിപ്പിക്കേണാ എന്നെല്ലാം തീരുമാനിക്കേണ്ടത്. യു.ഡി.എഫ് പിന്തുണക്കുകയാണ് ചെയ്യുന്നത്. വ്യവസായമന്ത്രി എ.സി. മൊയ്തീൻ പറയുന്നത് ഫെയർ വാല്യുവിെൻറ അഞ്ചിരട്ടി നൽകുമെന്നാണ്. ഫെയർ വാല്യു തങ്ങൾ അംഗീകരിക്കുന്നില്ല. മാർക്കറ്റ് വിലയുടെ നാലിരട്ടിയാണ് ആവശ്യപ്പെടുന്നത്. രണ്ടു ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള സ്ഥലത്തിന് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ^ഇരുവരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.