കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എം.എസ്.എഫ്-കെ.എസ്.യു സംഘർഷം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എം.എസ്.എഫ് കെ.എസ്.യു സംഘർഷം. യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു ധാരണ ലംഘിച്ചെന്ന് എം.എസ്.എഫ് ആരോപിച്ചു.

രണ്ടു സീറ്റിൽ വിജയിച്ച കെ.എസ്.യുവിന്റെ ആഹ്ലാദ പ്രകടനം എം.എസ്.എഫ് തടഞ്ഞു. നേരത്തെ പ്രശ്നങ്ങൾ നിലനിന്നിരുന്ന കാമ്പസിൽ യു.ഡി.എഫ് നേതാക്കൾ  ഇടപ്പെട്ടാണ് തെരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കിയത്. എന്നാൽ ഈ ധാരണ കെ.എസ്.യു ലംഘിച്ചെന്നാണ് എം.എസ്.എഫ് ആരോപണം. ഇതിനെ തുടർന്നാണ് കെ.എസ്.യുവിന്റെ ആഹ്ലാദ പ്രകടനം തടഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥക്ക് അയവ് വന്നിട്ടുണ്ട്. 

Tags:    
News Summary - MSF-KSU conflict in Kochi University of Science and Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.