തെളിവായി വീട്ടിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ, ആഭരണങ്ങൾ കാണാനില്ല; കൊല്ലപ്പെട്ടത് സുഭദ്ര തന്നെയെന്ന സംശയം ബലപ്പെടുന്നു

ആലപ്പുഴ: മാരാരിക്കുളത്ത് വീടിനോട് ചേർന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്രയുടേത് തന്നെയെന്ന സംശയം ബലപ്പെടുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം പൂർണമായി ഉറപ്പിക്കാനാവൂവെങ്കിലും സാഹചര്യ തെളിവുകൾ സുഭദ്രയുടേത് തന്നെയാണെന്നാണ് സൂചിപ്പിക്കുന്നത്.

മൃതദേഹം കണ്ടെത്തിയ, കാട്ടൂർ സ്വദേശി മാത്യൂസും ഭാര്യ ശർമിളയും താമസിക്കുന്ന വീട്ടിൽ സുഭദ്ര പതിവായി വന്നിരുന്നെന്നാണ് വിവരം. സുഭദ്ര കോർത്തശ്ശേരിയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, തിരിച്ചുപോകുന്ന ദൃശ്യങ്ങളില്ല. ദമ്പതികളെ കാണാനില്ലാത്തതും സുഭദ്ര ധരിച്ചിരുന്ന ആഭരണങ്ങൾ മൃതദേഹാവശിഷ്ടങ്ങൾക്കിടയിൽ ഇല്ലാത്തതുമാണ് കൊന്ന് ​കുഴിച്ചുമൂടിയത് തന്നെയെന്ന അനുമാനത്തിൽ പൊലീസിനെ എത്തിക്കുന്നത്. പൊലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തിയത്. ആഗസ്റ്റ് ഏഴിന് കൂലിപ്പണിക്കാരനെ വിളിച്ച് വീടിനു സമീപത്ത് കുഴി എടുത്തെന്നും പൊലീസ് കണ്ടെത്തി. മാലിന്യം തള്ളാനെന്ന പേരിലാണ് മാത്യൂസ് കുഴിയെടുപ്പിച്ചതെന്നാണ് ഇയാള്‍ മൊഴി നൽകിയത്.

ആഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ പൊലീസിൽ പരാതി നൽകിയത്. ദൂരെയുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30ന് ശേഷമാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Footage of arrival at home, jewelery missing; Suspicion is strengthened that Subhadra is killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.