മഹാരാജാസ് കോളജിൽ കെ.എസ്.യു പ്രവർത്തകർക്ക് മർദനമേറ്റു

കൊച്ചി: മഹാരാജാസ് കോളജിൽ കെ.എസ്.യു പ്രവർത്തകർക്ക് മർദനമേറ്റു. കെ.എസ്.യു യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന "സർഗ"കൾച്ചറൽ പരിപാടിക്കിടെയാണ് എസ്.എഫ്.ഐ ജില്ലാ പ്രസിഡൻറ് ആശിഷ്, വൈസ് പ്രസിഡൻറ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിന് പുറത്തു നിന്നെത്തിയവരുടെ സഹോയത്തോടെ അക്രമം നടത്തിയതെന്ന് കെ.എസ്.യു    വാർത്താക്കുറിപ്പിൽ അറിയച്ചു.

യൂനിറ്റ് വൈസ് പ്രസിഡൻറ് ഹുസൈനുൽ ജുനൈസിന് മർദനത്തിൽ പരിക്കേറ്റു. യൂനിറ്റ് പ്രസിഡൻറ് ലസീഖ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരെയും മർദിച്ചു. നേരത്തെ എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റലിൽ കയറി ജുനൈസ് പങ്കെടുത്ത ദേശീയ കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകൾ നശിപ്പിച്ചിരുന്നുവെന്നും കെ.എസ്.യു പറയുന്നു.

എറണാകുളം മഹാരാജാസ് കോളജിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ ഉണ്ടായ എസ്.എഫ്.ഐ ഗുണ്ടായിസം പ്രതിഷേധാർഹമാണെന്നും അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു. വിഷയത്തിൽ കെ.എസ്.യു സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Tags:    
News Summary - KSU activists were beaten up in Maharajas College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.