ന്യൂഡൽഹി: കാമ്പസിൽ പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് എം.എസ്.എഫ്. അഡ്മിഷൻ നടപടികൾക്കായി അമർഖണ്ഡക്കിലെ യൂണിവേഴ്സിറ്റി കാമ്പസിൽ എത്തിയ വിദ്യാർഥികളാണ് യൂണിവേഴ്സിറ്റി നടപടിയിൽ പെട്ടെന്നുള്ള നടപടിയിൽ ബുദ്ധിമുട്ട് നേരിട്ടത്.
അഡ്മിഷൻ കൗൺസിലിങ്ങിൽ പങ്കെടുക്കാത്ത പക്ഷം വിദ്യാർഥികളുടെ അവസരം നഷ്ടമാകും. സെമസ്റ്റർ അവധിക്കായി നാട്ടിൽപോയി തിരിച്ചെത്തിയ വിദ്യാർഥികളെയും യൂണിവേഴ്സിറ്റിയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് യൂണിവേഴ്സിറ്റി. ഇതിന് മുമ്പും കാമ്പസിൽ മലയാളി വിദ്യാർഥികളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. വിദ്യാഭ്യാസം മൗലികാവകാശമാണ്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ല. വിഷയത്തിൽ കേരള സർക്കാറിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹ്മദ് സാജു, ഡൽഹി സ്റ്റേറ്റ് ട്രഷറർ പി. അസ്ഹറുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.