ചാവക്കാട് മുതുവട്ടൂർ രാജാ ഹാളിൽ എം.എസ്.എസ് സംഘടിപ്പിച്ച മധ്യമേഖല സമ്മേളനത്തിന്റെ സമാപനം ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

എം.എസ്.എസ് മധ്യമേഖല സമ്മേളനം സമാപിച്ചു

ചാവക്കാട്: ജനാധിപത്യത്തെ അപ്പാടെ കുഴിച്ചുമൂടി തങ്ങളുടെ അജണ്ട നടപ്പാക്കുകയെന്ന സംഘ്പരിവാറിന്റെ കുത്സിത നീക്കത്തിനേറ്റ പ്രഹരമാണ് ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിധിയെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ‘സാമൂഹിക മുന്നേറ്റം മാനവികതയിലൂടെ’ എന്ന മുദ്രാവാക്യം ഉയർത്തി ചാവക്കാട് മുതുവട്ടൂർ രാജാ ഹാളിൽ എം.എസ്.എസ് സംഘടിപ്പിച്ച മധ്യമേഖല സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ അധ്യക്ഷത വഹിച്ചു. ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും ഈ മനുഷ്യത്വവിരുദ്ധ ആക്രമണത്തിനെതിരെ എല്ലാ ലോക രാഷ്ട്രങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്ന് 600 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എം.എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. മമ്മത് കോയ, അഡ്വ. പി.കെ. അബൂബക്കർ, കെ.എൻ.എം ജില്ല പ്രസിഡന്റ് ശിഫാസ് മുഹമ്മദലി, ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി ഷംസുദ്ദീൻ അറക്കൽ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ ദാരിമി, എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ടി.എസ്. നിസാമുദ്ദീൻ, സ്വാഗതസംഘം കൺവീനർ നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു.

Tags:    
News Summary - MSS conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.