കളമശ്ശേരി: വ്യവസായ യൂനിറ്റുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) ജില്ലാ ഓഫിസുകൾക്കും സർവെയിലൻസ് ഓഫിസുകൾക്കുമുള്ള അധികാരം സംസ്ഥാന ചെയർമാൻ റദ്ദാക്കി. കഴിഞ്ഞ 12ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പെരിയാറിൽ നടന്ന മത്സ്യക്കുരുതിയുടെ പശ്ചാത്തലത്തിൽ തുടർച്ചയായി നിയമം ലംഘിച്ച ചില കമ്പനികൾക്കെതിരെ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ്.
അതേസമയം, അടച്ചു പൂട്ടൽ നോട്ടീസ് എന്നത് കമ്പനികൾ എന്നേക്കും പൂട്ടുക എന്നല്ലെന്നും തെറ്റുകൾ തിരുത്തുന്ന മുറക്ക് തുറന്നു കൊടുക്കലാണെന്നും പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ വിജിലൻസ് അന്വേഷിക്കണമെന്ന് പെരിയാർ മലിനീകരണ വിരുദ്ധ സമിതി റിസർച്ച് കോ ഓഡിനേറ്റർ പുരുഷൻ ഏലൂരും, ജനജാഗ്രത സമിതി അംഗം ഒ.എ. ഷബീറും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.