സി.പി.എം തോൽവിയിൽനിന്ന് പാഠം പഠിക്കണം -ബിനോയ് വിശ്വം

കോഴിക്കോട്: ജനങ്ങൾ സ്‌നേഹത്തോടെ നൽകിയ മുന്നറിയിപ്പാണ് തോൽവിയെന്നും സി.പി.എം അതിൽനിന്ന് പാഠം പഠിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തോൽവിയിൽനിന്ന് സി.പി.ഐ പാഠം പഠിക്കുന്നുണ്ട്. രണ്ടാം എൽ.ഡി.എഫ് സർക്കാറിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ലക്ഷ്യമിട്ട കാര്യങ്ങള്‍ സര്‍ക്കാറിനു നടത്താന്‍ സാധിച്ചിട്ടില്ല. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയതാണ് കാരണമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

പരാജയം വിഷമമുണ്ടാക്കുന്നതാണെങ്കിലും എല്ലാത്തിന്റെയും അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - binoy viswam against CPIM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.