മുഹമ്മദ് നിസാം ഭീഷണിപ്പെടുത്തിയ വിഷയം ഗൗരവമേറിയത്- ഡി.ജി.പി

കോഴിക്കോട്: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഫോണ്‍ ഉപയോഗിച്ചെന്ന ആരോപണത്തെക്കുറിച്ച് ജയില്‍ ഡി.ജി.പിയുമായി സംസാരിക്കുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. ഫോണും മെയിലും ചോര്‍ത്തിയെന്ന വിജിലന്‍സ് ഡയറക്ടറുടെ പരാതി ഗൗരവമുള്ളതാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. നിസാം ഫോണ്‍ ഉപയോഗിച്ചെന്ന ആരോപണം ജയിലിന്‍െറ ഉള്ളിലായതിനാല്‍ ജയില്‍ അധികൃതരാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യത്തില്‍ സുരക്ഷാ പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കും. ജയില്‍ ഡി ജി.പിയുമായി ഇക്കാര്യം സംസാരിക്കുമെന്നും കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ഒൗദ്യോഗിക ഫോണും മെയിലും ചോര്‍ത്തിയെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍്റെ പരാതിയടങ്ങിയ കത്ത് കണ്ടിട്ടില്ളെന്നും വായിച്ച ശേഷം വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദളിത് യുവാക്കള്‍ക്ക് മര്‍ദ്ദനം: ഡി.ജി.പി. റിപ്പോര്‍ട്ട് തേടി 
കോഴിക്കോട്: കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനുകളില്‍ കസ്്റ്റഡിയില്‍ ദളിത് യുവാക്കള്‍ക്ക് ക്രൂരമര്‍ദനമേറ്റെന്ന പരാതിയില്‍ കൊല്ലം കമീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഡി.ജി.പി. ലോക്് നാഥ് ബെഹ്റ കോഴിക്കോട് പറഞ്ഞു. കൊല്ലം കമീഷണറുമായി സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ളെന്നാണ് അറിയിച്ചത്. സംഭവത്തില്‍ ഞായറാഴ്ച തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


 

Tags:    
News Summary - Muhammed Nizam accused of threatening by using phone in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.