മഞ്ചേരി: മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണത്തിന് മഞ്ചേരിയിൽ തുടക്കം. വി.പി. ഹാളിലും പരിസരത്തും തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി പ്രചാരണോദ്ഘാടനം നിർവഹിച്ചു. ഏറെക്കാലത്തെ പരിശ്രമ ഫലമായി സമുദായം നേടിയെടുത്ത നവോത്ഥാനം തീവ്രവർഗീയ ശക്തികൾ നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. സമ്മേളന ഫണ്ട് ഉദ്ഘാടനം വ്യവസായ പ്രമുഖൻ വി.കെ. സക്കരിയ ദുബൈ നിർവഹിച്ചു. കെ.എൻ.എം വൈസ് പ്രസിഡൻറുമാരായ പി.പി. ഉണ്ണീൻ കുട്ടി മൗലവി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, അഡ്വ. സഫറുള്ള, ഡോ. ഹുസൈൻ മടവൂർ, എ. അസ്ഗറലി, ഹനീഫ് കായക്കൊടി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, അഹ്മദ് അനസ് മൗലവി, ശരീഫ് മേലേതിൽ, ശാഹിദ് മുസ്ലിം ഫാറൂക്വി, യൂസുഫലി സ്വലാഹി എന്നിവർ സംസാരിച്ചു. 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' പ്രമേയത്തിൽ ഡിസംബർ 29, 30, 31, 2023 ജനുവരി ഒന്ന് തീയതികളിൽ കോഴിക്കോട്ടാണ് മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.