കോഴിക്കോട്: തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറ്റവുമധികം വോട്ട് ലഭിച്ചത് സി.പി.എം, ഇടതു വിഭാഗങ്ങളിൽ നിന്നാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. മ ുന്നണി നേടാൻ പോവുന്ന വൻവിജയത്തിെൻറ കാരണങ്ങളിലൊന്ന് മുഖ്യമന്ത്രി പിണറായി വിജ യനായിരിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകരു ടെ സഹായം സംസ്ഥാന വ്യാപകമായി ലഭിച്ചു. സി.പി.എം നേതൃത്വം കോ-ലീ-ബി സഖ്യത്തെപറ്റി പറയുന്ന ത് പരാജയം മണത്തറിയുന്ന സമയത്തുള്ള സ്ഥിരം പല്ലവിയാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുകയും ലക്ഷ്യമാണ്. വടകരയിൽ സ്വതന്ത്രനായ രത്നസിങ്ങിന് യു.ഡി.എഫ് പിന്തുണ നൽകിയപ്പോൾ തുടങ്ങിയ ആരോപണമാണിത്. ബി.ജെ.പിയുമായി നീക്കുപോക്കുെണ്ടന്ന് തെളിഞ്ഞാൽ െപാതുരംഗത്തു നിന്ന് മാറും.
സി.പി.എം ജില്ല, പ്രാദേശിക നേതാക്കളും അനുഭാവികളും സഹായിച്ചവരിൽ പെടുന്നു. തന്നോടും തുടർന്ന് കെ. മുരളീധരനോടും വടകര മത്സരിക്കാന്‍ ഇടതുപക്ഷത്തുള്ളവര്‍ ആവശ്യപ്പെട്ടു. വടകരയില്‍ മുരളീധരെൻറ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സി.പി.എം ഭാഗത്തുനിന്ന് ലഭിച്ചു.
മുരളീധരെൻറ വിജയം ഉറപ്പാക്കാന്‍ എങ്ങനെ നീങ്ങണമെന്ന് അവര്‍ നിര്‍ദേശം നൽകി. വടകരയില്‍ എല്‍.ജെ.ഡിയുടെ സഹായവും യു.ഡി.എഫിന് ലഭിച്ചു. സ്റ്റാലിനിസ്റ്റ് നയം അംഗീകരിക്കാന്‍ മനസ്സില്ലാത്ത സാധാരണ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ് സഹായിക്കാന്‍ മുന്നോട്ടു വന്നത്. പിണറായി വിജയെൻറ ധിക്കാരവും ധാർഷ്ഠ്യവും നിറഞ്ഞ പെരുമാറ്റം പലരെയും മടുപ്പിക്കുന്നുണ്ട്. ഫാഷിസ്റ്റ് മുഖമുള്ള മുഖ്യമന്ത്രി കമ്യൂണിസ്റ്റാണെന്ന് കരുതുന്നില്ല. അന്യെൻറ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്നവനാണ് യഥാർഥ കമ്യൂണിസ്റ്റുകൾ. എന്നാൽ, മുഖ്യമന്ത്രി അന്യെൻറ ശബ്ദം കേള്‍ക്കാന്‍ തയാറല്ല. 20 സീറ്റിലും യു.ഡി.എഫ് തന്നെ ജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബി.ജെ.പി വോട്ട് മറിച്ചെന്ന് പറയുമ്പോള്‍ തന്നെ അവരുടെ വോട്ടുവിഹിതം കേരളത്തില്‍ വര്‍ധിക്കുമെന്ന് പറയുന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരസ്പര വിരുദ്ധമായ പ്രസ്താവന നടത്തി സ്വയം പരിഹാസ്യനാകുകയാണെന്ന് മുല്ലപ്പള്ളി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു. സി.പി.എം ആശയക്കുഴപ്പത്തിലാെണന്ന് തെളിയിക്കുന്നതാണ് 18 സീറ്റ് നേടുമെന്ന കണ്ടെത്തല്‍. സ്വന്തം അണികളുടെ വോട്ടുകള്‍ ശരിയായി കണക്കുകൂട്ടാൻ പോലും സി.പി.എമ്മിനാകുന്നില്ല.തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സി.പി.എം പ്രാദേശിക പാര്‍ട്ടിയാകും.
സി.പി.എമ്മിനെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിവിടുന്നതിെൻറ ഉത്തരവാദികള്‍ പിണറായിയും കോടിയേരിയും പോളിറ്റ് ബ്യൂറോയിലെയും കേന്ദ്ര കമ്മിറ്റിയിലെയും കേരള അംഗങ്ങളുമാണ്. ബി.ജെ.പിയെ കേരളത്തില്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സി.പി.എമ്മാണ്. ബി.ജെ.പി കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കില്ല. ശബരിമല വിഷയത്തില്‍ ബി.ജെ.പിയും സംഘ്പരിവാറും യഥാര്‍ഥ ഹിന്ദുവിശ്വാസികളെ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.