കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാതിരിക്കാൻ ചില പ്രസ്ഥാനങ്ങൾ ഡൽഹിയിൽ അന്തർനാ ടകം കളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. അന്തർനാടകമാടിയ പ്രസ്ഥാനങ്ങളെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ കേരളത്തിലേക്ക് വരരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്ന് കോഴിക്കോട് ചെറുവറ്റയിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവെൻറ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഹുൽ ഗാന്ധി വരുമ്പോൾ ദേശീയ രാഷ്ട്രീയത്തിെൻറ സത്ത നഷ്ടപ്പെടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. കേരളത്തിലും ജനാധിപത്യ മതേതര ശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കണമെന്ന് താൻ ആഹ്വാനം ചെയ്തപ്പോൾ പിണറായിയും കോടിയേരി ബാലകൃഷ്ണനും നിരാകരിക്കുകയായിരുന്നു. എന്നിട്ട് ഇപ്പോൾ പറയുന്ന ദേശീയ സത്ത എന്താണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അന്ധമായ കോൺഗ്രസ് വിരോധമാണ് സി.പി.എമ്മിന്. രാഹുൽ വരുന്നതിൽ സി.പി.എമ്മിനാണ് ഉറക്കംകെടുന്നത്. രാഹുലിെൻറ സ്ഥാനാർഥിത്വത്തെക്കുറിച്ച് ഉമ്മൻ ചാണ്ടി എന്താണ് പറഞ്ഞതെന്നറിയില്ല. കോൺഗ്രസിന് ഒരുപാട് നടപടികൾ പൂർത്തിയാക്കാനുണ്ട്. അതിനാലാണ് തീരുമാനം വൈകുന്നത്. വടകരയിലും വയനാട്ടിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാകണം. യു.ഡി.എഫിെൻറ വിജയസാധ്യത ഇല്ലാതാവില്ല. യു.ഡി.എഫിെൻറ എ പ്ലസ് മണ്ഡലമാണ് വയനാട്. അക്ഷയഖനിയും അപ്രതിരോധ കോട്ടയുമാണത് -കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.