ഇനിയൊരു സിദ്ധാർഥന്റെ ജീവരക്തം കലാലയങ്ങളെ കളങ്കമാക്കരുത് -മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: വയനാട് പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.പി.എമ്മിനെയും എസ്.എഫ്.ഐയെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. 

എസ്.എഫ്.ഐ ക്യാമ്പസുകളിൽ പിടിമുറുക്കിയ ശേഷം കലാശാലകൾ ക്രിമിനൽ സംഘങ്ങളുടെ പിടിയിലായി. കേരളത്തിൽ രാഷ്ട്രീയ വധങ്ങൾക്ക് തുടക്കം കുറിച്ച സി.പി.എം അവരുടെ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐക്ക് എതിരെ നിലപാട് എടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഒരേ മുറിയിൽ ഉണ്ടും ഉറങ്ങിയവരുമാണ് ഈ ക്രൂരകൃത്യം നടത്തിയത് എന്ന് കേൾക്കുമ്പോൾ നമ്മുടെ കുട്ടികളുടെ മാനസിക വിഭ്രാന്തി ഓർത്ത് ലജ്ജിക്കുന്നുവെന്നും ഇനിയൊരു സിദ്ധാർഥന്റെ ജീവരക്തം കലാലയങ്ങളെ കളങ്കപെടുത്തില്ലെന്ന് സമൂഹം ഒറ്റക്കെട്ടായി വിളിച്ചു പറയണമെന്നും അദ്ദേഹം പറഞ്ഞു.  

Full View


Tags:    
News Summary - Mullapally Ramachandran reacts to the death of Pookod Veterinary College student Siddharth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.