കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. എ.കെ. ആൻറണിയുടെയും ശശി തരൂരിെൻറയും റോഡ് ഷോ തടഞ്ഞ സി.പി.എം നടപടി ജനാധിപത്യത്തിൽ കേ ട്ടുകേൾവിയില്ലാത്തതാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും സി.പി.എം വ്യാപക അക്രമം അഴിച്ചുവിടുന്നു. എതിരാളികളെ പ്രചാരണം നടത്താൻപോലും അനുവദിക്കാത്ത നിലപാട് അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും അങ്ങേയറ്റം ജനാധിപത്യവിരുദ്ധ നടപടിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
20 മണ്ഡലങ്ങളിലും യു.ഡി.എഫ് വെന്നിക്കൊടി പാറിക്കും. വയനാട്ടിൽ രാഹുലിന് റെക്കോഡ് ഭൂരിപക്ഷമായിരിക്കുമെന്ന് ഉറപ്പാണ്. ഇതിെൻറ അനുരണനം 19 മണ്ഡലങ്ങളിലുമുണ്ടാകും. പരസ്യപ്രചാരണം തീരുമ്പോൾ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള വിധിയെഴുത്താണ് കേരളത്തിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.