ആലപ്പുഴ: സി.പി.എമ്മിേൻറത് മാടമ്പി രാഷ്ട്രീയമാണെന്നും കോടിയേരിയും പിണറായിയും ന േതൃത്വം നല്കുന്ന രാഷ്ട്രീയത്തില്‍ കൊല്ലപ്പെടുന്നത് പിന്നാക്കക്കാരും പട്ടിണിപ്പാ വങ്ങളും തൊഴിലാളികളുമാണെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നിവിടങ്ങളില്‍ ജനമഹായാത്രക്ക് നല്കിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ മാടമ്പിയെന്ന് വിളിച്ച് കോടിയേരി ആക്ഷേപിക്കുകയാണ്. മാടമ്പി എന്ന സംബോധന സി.പി.എമ്മിനാണ് ചേരുന്നത്. അവരുടെ സംസ്കാരമാണ് മാടമ്പിത്തരം. എന്‍.എസ്.എസിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ നോക്കിയിട്ടും നടന്നില്ല. അതിനുശേഷമാണ് ആക്ഷേപവുമായി വന്നിരിക്കുന്നത്. ഹിന്ദുസമൂഹത്തെ ബി.ജെ.പി വഞ്ചിെച്ചന്നും മുല്ലപ്പള്ളി പറഞ്ഞു. സമ്മേളനങ്ങളില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ്, ഡോ. ശൂരനാട് രാജശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.