വയനാട്: പൗരത്വ ഭേദഗതി നിയമത്തിൽ നയം മാറ്റാതെ കേരള ഗവർണറെ അംഗീകരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പ ള്ളി രാമചന്ദ്രൻ. കേരളത്തിെൻറ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റത് മുതൽ ആർ.എസ്.എസിെൻറ പ്രചാരകൻ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ആ തരത്തിൽ ഗവർണറെ അംഗീകരിക്കാൻ പ്രതിപക്ഷത്തിനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഫെഡറൽ സംവിധാനത്തെ തകർക്കുന്ന സമീപനമാണ് ഗവർണർ ഇതുവരെ തുടർന്നതെന്നും അദ്ദേഹത്തിെൻറ ശൈലിയിൽ മാറ്റം വരുത്തണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു .
കേന്ദ്രത്തിെല മോദി സർക്കാറിെൻറ തനിപകർപ്പാണ് കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കുന്നത്. നയപ്രഖ്യാപന സമ്മേളനത്തിൽ വാച്ച് ആൻറ് വാർഡിനെ ഉപയോഗിച്ച് സാമാജികരെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയ നടപടി ജനാധിപത്യത്തിന് കളങ്കമായെന്നും മുല്ലപ്പള്ളി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.