കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തമിഴ്നാട് സർക്കാറുമായി ഒത്തുകളിയാണ് നടക്കുന്നതെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹത വർധിപ്പിക്കുന്നതാണെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ നടത്തിയ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുള്ളതാണ്. ഇതുസംബന്ധിച്ച് ആശങ്ക വേണ്ടന്ന് എന്തുരേഖകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറയുന്നതെന്ന് സുധാകരൻ ചോദിച്ചു.
പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയാകും മുമ്പേ സമരം നടത്തിയ കാര്യം പിണറായി വിജയൻ മറക്കരുത്- സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.