മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 141 അടിയിൽ; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി തമിഴ്നാട്

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച രാത്രി ഏഴഴ്മണിയോടെ 141 അടിയിലെത്തി. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ നിന്നും സെക്കന്‍റിൽ 1714 ഘന അടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍റിൽ 300 ഘന അടി ജലമാണ് തുറന്നു വിട്ടിട്ടുള്ളത്.

മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് ജലം എടുക്കുന്നതിന്‍റെ അളവ് 1500 ൽ നിന്നും 300 ഘന അടി മാത്രമാക്കി കുറച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയർന്നത്.

അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായതോടെ തമിഴ്നാട് കേരളത്തിന് രണ്ടാം ഘട്ട വെള്ളപ്പൊക്ക അപായ മുന്നറിയിപ്പ് നൽകി. 142 അടിയാണ് അണക്കെട്ടിന്‍റെ സംഭരണ ശേഷി. മുല്ലപ്പെരിയാറിൽ നിന്നും ഇടുക്കിയിലേക്ക് ജലം തുറന്നു വിടുമെന്ന് മുമ്പ് അറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് തമിഴ്നാട് പിൻവലിച്ചിരുന്നു.

ജലനിരപ്പ് 141 അടി ആയതോടെ ഇടുക്കിയിലേക്ക് ജലം തുറന്നു വിടാനുള്ള സാധ്യത ഏറിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം തമിഴ്നാട്ടിലെത്തിച്ച് സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ ഡാമും നിറഞ്ഞ നിലയിലാണ്. 71 അടി ശേഷിയുള്ള വൈഗയിൽ 69.60 അടി ജലമാണുള്ളത്.

Tags:    
News Summary - Mullaperiyar Dam water level at 141 feet; Tamil Nadu has issued a second phase of hazard warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.