കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് ഔദ്യോഗികമായി ശനിയാഴ്ച ജലം തുറന്നുവിടും. തേനി കലക്ടർ ഷജീവനയാണ് തേക്കടിയിലെ ഷട്ടർ തുറന്ന് ജലം ഒഴുക്കുക. തേനി ജില്ലയിലെ 14,707 ഏക്കർ സ്ഥലത്തെ നെൽകൃഷിക്കും കുടിവെള്ള ആവശ്യത്തിനുമായി സെക്കൻഡിൽ 300 ഘന അടി ജലമാണ് തുറന്നുവിടുക. അണക്കെട്ടിൽ നിലവിൽ 119.10 അടി ജലമാണ് ഉള്ളത്. സെക്കൻഡിൽ 2466 ഘന അടി ജലമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
ഇതിനിടെ, മഴക്കാലത്ത് അണക്കെട്ടിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിലയിരുത്താൻ കേന്ദ്ര നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 13, 14 തീയതികളിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.