േകാട്ടയം: സഹകരണ മേഖലയെ തകർക്കുന്ന കേരള ബാങ്ക് സ്ഥാപിക്കാൻ കോൺഗ്രസുകാരായ ചില ർ സർക്കാറുമായി കള്ളക്കളി നടത്തുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമ ചന്ദ്രൻ. കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻററിൽ കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്ര ണ്ട് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശത്രുക്കളെ സഹകാരികൾ തിരിച്ചറിയണം. അത്തരക്കാർ ആരായിരുന്നാലും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. മുഖ്യമന്ത്രിയുടെ ഒപ്പം നടക്കാനും ഓഫിസിൽപോകാനുമുള്ള സ്വാതന്ത്ര്യം ചിലർ അവസരമായി ഉപയോഗപ്പെടുത്തുകയാണ്. സഹകരണപ്രസ്ഥാനത്തിെൻറ അന്ത്യകൂദാശ നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്.
14 ജില്ല ബാങ്കുകെള പിരിച്ചുവിട്ട് 50,000 കോടി ഉപയോഗിച്ച് കേരളബാങ്ക് തുടങ്ങുന്നത് സഹകരണമേഖലയെ തകർക്കാനാണ്. 2017ൽ ഓർഡിനൻസിലൂടെ അടിയന്തരസ്വഭാവത്തിൽ എന്തിനാണ് കോമേഴ്സ്യൽ ബാങ്ക് തുടങ്ങാനുണ്ടായ സാഹചര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല. പാർലമെൻറ് പാസാക്കിയ നിയമത്തിനു വിരുദ്ധമാണിത്. കേരളബാങ്ക് ആരംഭിക്കാനുള്ള നീക്കത്തെ ചെറുക്കും. േകരളത്തിലെ 19 എം.പിമാരും ഒപ്പിട്ട് റിസർവ് ബാങ്കിനു നിവേദനം നൽകിയിട്ടുണ്ട്. പ്രളയദുരിതാശ്വാസമായി സഹകരണമേഖലയിൽനിന്ന് വലിയൊരു സംഖ്യ സമാഹരിച്ചിട്ടുണ്ട്. അതിെൻറ കണക്ക് മുഖ്യമന്ത്രി ഇനിയും പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.