തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസ് എം.പിമാരെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് ഹൈകമാൻഡിന് കത്തയച്ചു. കെ.പി.സി.സിയിൽ നേതൃതലത്തിൽ കലഹം തുടരുന്നതിനെയൊണ് മുല്ലപ്പള്ളിയുടെ നീക്കം.
കഴിഞ്ഞ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച നേതാക്കളിൽ ചിലർ എം.പി സ്ഥാനം രാജിവെച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നുണ്ട്. ഇതിന് തടയിടാനാണ് മുല്ലപ്പള്ളിയുടെ ശ്രമം. കേരളത്തിൽനിന്ന് ജയിച്ച ഒരാൾക്ക്പോലും നിയമസഭയിലേക്ക് സീറ്റുനൽകരുതെന്ന് അദ്ദേഹം ഹൈകമാൻഡിനോട് ആവശ്യപ്പെട്ടു.
സി.പി.എമ്മിൽനിന്ന് പിടിച്ചെടുത്ത ലോക്സഭ സീറ്റുകൾ രാജിവെച്ചാൽ പാർട്ടിക്ക് എന്നെന്നേക്കുമായി അവ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന കാര്യവും മുല്ലപ്പള്ളി വ്യക്തമാക്കി. ഇത്തരം ശീലം കോൺഗ്രസിനകത്ത് അനുവദിക്കരുത്. ഇക്കാര്യം കോൺഗ്രസിനകത്തെ വിവിധ ഗ്രൂപ്പ് നേതാക്കൻമാരോടും മുല്ലപ്പള്ളി ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.