മുല്ലപ്പെരിയാർ ജലനിരപ്പ് 127 അടിയായി കുറഞ്ഞു

കു​മ​ളി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് 142 അ​ടി​ക്ക് മു​ക​ളി​ലെ​ത്തി​യ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 127.20 അ​ടി​യാ​യി താ​ഴ്ന്നു. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് സെ​ക്ക​ൻ​ഡി​ൽ 259 ഘ​ന​യ​ടി​യാ​യ​തും വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ മ​ഴ​യി​ല്ലാ​ത്ത​തും ജ​ല​നി​ര​പ്പ് താ​ഴാ​നി​ട​യാ​ക്കി. അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 1733 ഘ​ന​യ​ടി ജ​ല​മാ​ണ് തു​റ​ന്നു​വി​ടു​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​ർ ജ​ലം സം​ഭ​രി​ക്കു​ന്ന തേ​നി ജി​ല്ല​യി​ലെ വൈ​ഗ അ​ണ​ക്കെ​ട്ടി​ൽ 60.40 അ​ടി ജ​ല​മു​ണ്ട്. 71 അ​ടി​യാ​ണ് സം​ഭ​ര​ണ​ശേ​ഷി. വൈ​ഗ​യി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 1413 ഘ​ന​യ​ടി ജ​ല​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​വി​ടെ​നി​ന്ന്​ മ​ധു​ര ഭാ​ഗ​ത്തേ​ക്ക്​ സെ​ക്ക​ൻ​ഡി​ൽ 2990 ഘ​ന​യ​ടി ജ​ലം തു​റ​ന്നു​വി​ടു​ന്നു​ണ്ട്.

Tags:    
News Summary - Mullapperiyar Water Level 127ft-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.