കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുേമ്പാൾ ഉറക്കം നഷ്ടപ്പെടുന്നത് പെരിയാർ തീരദേശവാസികൾക്ക്. കാലവർഷം ശക്തമാവുകയും ഡാമിലെ ജലനിരപ്പ് ഉയരാൻ തുടങ്ങുകയും ചെത്തതോടെ മുല്ലപ്പെരിയാർ നദീതീരവാസികൾക്ക് നെഞ്ചിടിപ്പ് കൂടുകയാണ്.
ഡാമിലെ ജലനിരപ്പ് 136 അടിയിലേക്ക് അടുക്കുകയാണ്. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിെൻറ അളവ് വർധിപ്പിച്ചെങ്കിലും ജലനിരപ്പ് നിയന്ത്രിക്കാനായിട്ടില്ല. ഡാമിെൻറ വൃഷ്ടിപ്രദേശത്ത് നല്ല മഴ ലഭിക്കുന്നതിനാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജലനിരപ്പ് 142 അടിയിലേക്ക് ഉയരും. ഇത് അണക്കെട്ടിലെ ജലത്തിെൻറ മർദം വർധിപ്പിക്കും.
ഇതുമൂലം ഡാമിന് എന്തെങ്കിലും സംഭവിക്കുമോയെന്ന ഭീതിയാണ് ജനം. ഇൗ ആശങ്കയിൽ രാത്രി ഉറങ്ങാൻപോലും കഴിയുന്നില്ലെന്ന് അവർ പറയുന്നു. ജലനിരപ്പ് ഉയരുകയും ഷട്ടറുകൾ തുറന്ന് വിടേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്താൽ നൽകേണ്ട മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നും ഇപ്പോൾ പ്രവർത്തനക്ഷമല്ല. നദീതീരത്തെ റോഡുകളിൽ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. ആയിരക്കണക്കിന് വീടുകളാണ് പെരിയാർ നദീതീരങ്ങളിലുള്ളത്. കാലവർഷത്തിൽ നദിയിലെ ജലനിരപ്പ് ഉയർന്നപ്പോൾതന്നെ ഒട്ടുമിക്ക വീടുകളും വെള്ളത്തിലായിരുന്നു. ജലനിരപ്പ് 142 അടിയിലെത്തിയാൽ ഡാം തുറന്നുവിടേണ്ടി വരും.
മുൻകരുതൽ നടപടിയെന്ന നിലയിൽ മാറ്റിതാമസിപ്പിക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സമരസമിതി ചപ്പാത്തിൽ നടത്തിവന്ന സമരം വീണ്ടും ശക്തമാക്കാൻ ആലോചിക്കുകയാണ്. രണ്ട് വർഷമായി അനിശ്ചിതകാല നിരാഹാര സമരം നിർത്തിെവച്ചിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.