മു​ന​മ്പം വ​ഖ​ഫ്​ ഭൂ​മി വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം

മുനമ്പത്ത് ജുഡീഷ്യൽ കമീഷൻ; ഭൂമിയുടെ മുഴുവൻ രേഖകളും പരിശോധിക്കും, ആരെയും കുടിയൊഴിപ്പിക്കില്ല

തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം വ​ഖ​ഫ്​ ഭൂ​മി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന്​ ഹൈ​കോ​ട​തി മു​ൻ ആ​ക്ടി​ങ്​ ചീ​ഫ്​ ജ​സ്റ്റി​സ്​ സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രെ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​നാ​യി നി​യ​മി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

ഭൂ​മി കൈ​വ​ശ​മു​ള്ള അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ എ​ങ്ങ​നെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ക​മീ​ഷ​ൻ പ​ഠി​ച്ച്​ മൂ​ന്ന്​ മാ​സ​ത്തി​ന​കം ​ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ തു​ട​ർ​ന​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന്​ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച്​ മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, കെ. ​രാ​ജ​ൻ, വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മു​ന​മ്പം ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ഹ​രാ​യ, കൈ​വ​ശാ​വ​കാ​ശ​മു​ള്ള ഒ​രാ​ളെ​യും ഒ​ഴി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​വ​രു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ടും. പ്ര​ശ്ന​ത്തി​ൽ തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​ക​രു​തെ​ന്നും ന​ൽ​കി​യ നോ​ട്ടീ​സി​ൽ തു​ട​ർ​ന​ട​പ​ടി പാ​ടി​ല്ലെ​ന്നും​ വ​ഖ​ഫ്​ ബോ​ർ​ഡി​നോ​ട്​ യോ​ഗം അ​ഭ്യ​ർ​ഥി​ക്കു​ക​യും ബോ​ർ​ഡ്​ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

കൈ​വ​ശ​ക്കാ​ർ​ക്ക്​ ഭൂ​മി​യു​ടെ ക​രം അ​ട​യ്​​ക്കു​ന്ന​തി​ന്​ നി​ല​വി​ലു​ള്ള സ്​​റ്റേ നീ​ക്കാ​ൻ ഹൈ​കോ​ട​തി​യി​ൽ സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ട്​ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്​ നി​ല​വി​ലു​ള്ള കേ​സി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി സ​മ​ർ​പ്പി​ക്കും. തീ​രു​മാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ര​ത്തി​ലു​ള്ള താ​മ​സ​ക്കാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും.

ഭൂ​മി സം​ബ​ന്ധി​ച്ച്​ നി​ല​നി​ൽ​ക്കു​ന്ന സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ൾ ഭാ​വി​യി​ൽ നി​യ​മ​പ​ര​മാ​യി ചോ​ദ്യം​ചെ​യ്യ​പ്പെ​ടാ​നോ അ​വ​കാ​ശം ന​ഷ്ട​പ്പെ​ടാ​നോ പാ​ടി​ല്ല.

 അ​തു​കൊ​ണ്ട്​ ഭൂ​മി കൈ​വ​ശ​മു​ള്ള അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ എ​ങ്ങ​നെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പ​രി​ശോ​ധി​ക്കാ​നാ​ണ്​ ക​മീ​ഷ​നെ നി​യ​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി​മാ​ർ വി​ശ​ദീ​ക​രി​ച്ചു. ഭൂ​മി സം​ബ​ന്ധി​ച്ച്​ ഒ​മ്പ​ത്​ കേ​സു​ക​ൾ ഹൈ​കോ​ട​തി​യി​ലും ര​ണ്ട്​ കേ​സു​ക​ൾ വ​ഖ​ഫ്​ ട്രൈ​ബ്യൂ​ണ​ലി​ലു​മു​ണ്ട്.

നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ പ്ര​ഖ്യാ​പ​നം ന​ട​ത്തി പിന്നീട് പു​തി​യ പ്ര​ശ്​​നം വ​ന്നാ​ൽ താ​മ​സ​ക്കാ​ർ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രുമെന്നും മന്ത്രിമാർ പറഞ്ഞു. ചീ​ഫ്​ സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ അ​ഡ്വ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്, വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ അ​ഡ്വ.​എം.​കെ. സ​ക്കീ​ർ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Munambam Waqf land issue; Judicial commission to be appointed, all documents to be examined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.