'സതീശന്റെ അഭിപ്രായമല്ല മുസ്‌ലിം ലീഗിന്, മുനമ്പം ഭൂമി വഖഫ് ചെയ്തതിന് രേഖകളുണ്ട്'; വി.ഡി.സതീശനെ തള്ളി കെ.എം.ഷാജി

മലപ്പുറം: മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അഭിപ്രായത്തെ തള്ളി മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന അഭിപ്രായം മുസ്‌ലിം ലീഗിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ.എം.ഷാജി വ്യക്തമാക്കി.

വഖഫ് ചെയ്തതിന് രേഖകളുണ്ടെന്നും വഖഫ് ഭൂമിയല്ലെന്ന് പറയാൻ ഫാറൂഖ് കോളജിന് എന്ത് അധികാരമാണുള്ളതെന്നും കെ.എം.ഷാജി ചോദിച്ചു.

പെരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ഷാജി നിലപാട് വ്യക്തമാക്കിയത്. മുനമ്പത്ത് ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല യഥാർത്ഥ പ്രതികളെന്നും വഖഫ് വിറ്റത് ആരാണെന്നാണ് സർക്കാർ കണ്ടെത്തേണ്ടതെന്നും ഷാജി പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡുമാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നു പറയുന്നത്. കമീഷനെ നിയോഗിക്കാതെ തന്നെ മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന തീരുമാനം എടുത്ത് കോടതിയെ അറിയിക്കാവുന്നതേയുള്ളൂ. എന്നാല്‍ ആ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നുമാണ് സതീശൻ പറഞ്ഞു. 

Tags:    
News Summary - Munambam Waqf Land: KM Shaji rejects VD Satheesan's opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.