തിരുവനന്തപുരം: സീതാറാം യെച്ചൂരി രാജ്യസഭയിലെത്തുന്നത് സി.പി.എം തടഞ്ഞത് മതേതരത്വത്തോടുള്ള വഞ്ചനയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘സംരക്ഷണ പോരാട്ടം’ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്ന സാഹചര്യത്തില്‍ യെച്ചൂരിയെ പാര്‍ലമെൻറിലേക്ക് അയക്കേണ്ടതില്ലെന്ന സി.പി.എമ്മിെൻറ തീരുമാനം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
മതേതര ജനാധിപത്യ ബോധമുള്ള ഭരണകൂടമാണ് ഇന്നു രാജ്യത്തിനാവശ്യം. രാജ്യത്തിെൻറ സൗന്ദര്യം ബഹുസ്വരതയാണ്. അതു പുലരണം. കേരളത്തിലേക്കും ഫാഷിസം കടന്നുകയറിയിരിക്കുന്നു. പറവൂരിൽ ലഘുലേഖ വിതരണം ചെയ്തവരെ കൈയേറ്റം ചെയ്യാൻ ചിലർക്ക് ധൈര്യമുണ്ടായി എന്നത് ആശങ്കയുണർത്തുന്നതാണ്. പുറമേ ന്യൂനപക്ഷ പ്രേമം പ്രകടിപ്പിക്കുകയും രഹസ്യമായി ആ ര്‍.എസ്.എസിനെ സഹായിക്കുകയും പിണറായി വിജയന് അപകടകാരിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ. മുരളീധരന് എം.എൽ.എ പറഞ്ഞു.
ജില്ല പ്രസിഡൻറ് ബീമാപള്ളി റഷീദ് അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ വയനാട്, പ്രഫ. തോന്നയ്ക്കല്‍ ജമാൽ, ചാന്നാങ്കര എം.പി കുഞ്ഞ്, നിസാര്‍ മുഹമ്മദ് സുള്‍ഫി, അഡ്വ.എസ്.എന്‍ പുരം നിസാർ, അഡ്വ. കണിയാപുരം ഹലീം, അബ്ദുല്‍ ഹാദി അല്ലാമ, മണ്‍വിള സൈനുദ്ദീന്‍, പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, എസ്.എ. വാഹിദ്, വിഴിഞ്ഞം റസാഖ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.