തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവ് എം.െക മുനീർ തിരിച്ചത്തി. മുൻ നിരയിൽ ഇരിപ്പിടം ഒരുക്കിയതിനെ തുടർന്നാണ് തിരിച്ചെത്തിയത്. നേരത്തെ, മൂന്നാം നിരയിലെ 93ാംമത് സീറ്റ് നൽകിയത് അവഗണനയാെണന്ന് ആരോപിച്ച് സമ്മേളനത്തിൽ നിന്ന് മുനീർ ഇറങ്ങിപ്പോയിരുന്നു.
താൻ ഇരിക്കുന്ന കസേര ചെറുതാകാൻ പാടില്ലെന്നതു കൊണ്ടാണ് സമ്മേളനം ബഹിഷ്കരിച്ചതെന്ന് മുനീർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നിൽ ഇരിക്കുന്നത് തന്നെ പിന്തുണക്കുന്ന എം.എൽ.എ മാരെ ചെറുതാക്കുന്നതു പോലെയാണ്. നിയമസഭാ അംഗങ്ങൾ ഉള്ളതിനാൽ നിയമസഭാ കക്ഷികൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് കരുതിയാണ് സമ്മേളനത്തിന് പോയത്.
മുസ്ലിം ലീഗ് നിയമസഭയിലെ നാലാമത്തെ കക്ഷിയാണ്. പ്രതിപക്ഷത്തെ രണ്ടാമത്തെ കക്ഷിയും. 18 അംഗങ്ങൾ പ്രതിനിധീകരിക്കുന്ന ആളാണ് പ്രതിപക്ഷ ഉപനേതാവ്. താൻ ദുർബലനായിരിക്കാം. എന്നാൽ, താൻ ഇരിക്കുന്ന കസേര ചെറുതാകാൻ പാടില്ലെന്ന് നിർബന്ധമുണ്ടെന്നും മുനീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.