തിരുവനന്തപുരം: മൂന്നാർ മേഖലയിൽ കൈയേറപ്പെട്ടത് 400 ഏക്കറിലേറേ ഭൂമി. 226 കേസുകളിലാണ ് ഇത്രയും ഭൂമി അന്യാധീനപ്പെട്ടതെന്ന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മന് ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. 398.06 ഏക്കർ വിസ്തൃതിയാണ് പറഞ്ഞിട്ടുള്ളതെങ്കിലും 15 കേസുകളിൽ എത്രയാണ് കൈയേറിയ ഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടില്ല.
മൂന്നാർ പ്രേത്യക ട്രൈബ്യൂണലിൽ 1195 ഭൂമി കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 568 കേസുകൾ തീർപ്പാക്കി. 414 കേസുകളിൽ ഹൈകോടതിയുെട സ്റ്റേയുണ്ട്. 187 കേസുകളുടെ വിചാരണ നടന്നുവരവെയാണ് ട്രൈബ്യൂണൽ നിർത്തലാക്കാൻ തീരുമാനിച്ചത്.
ഭൂമി കൈയേറിയവരുടെ പട്ടികയും നൽകിയിട്ടുണ്ട്. വലിയ കൈയേറ്റങ്ങൾ ഇപ്രകാരണമാണ്. കെ.ഡി.എച്ച് വില്ലേജിലെ വയൽക്കടവിൽ ഏതാനം പേർ ചേർന്ന് 50 ഏക്കർ, പള്ളിവാസലിൽ ജോളി പോൾ 30 ഏക്കർ, ജെൻസി-25 ഏക്കർ, ചിന്നക്കനാൽ ജിമ്മി സ്കറിയ-27 ഏക്കർ, ബോബി സ്കറിയ-12 ഏക്കർ, കെ.എൻ. മോഹനൻ-9.71 ഏക്കർ, ലിജിഷ് ലംബോധരൻ-7.5 ഏക്കർ, ടിസിൻ തച്ചങ്കരി-7.7 ഏക്കർ, ജിജി സ്കറിയ-നാല് ഏക്കർ, ജോസ്ജോസ് 2.20 ഏക്കർ, ഫ്രാൻസിസ് ജോൺ 2.13 ഏക്കർ, കുഞ്ചിത്തണ്ണി വില്ലേജിൽ ഡ്രിംലാൻറ്-6.02 ഏക്കർ, ചിന്നക്കനാൽ ടിജു കുര്യാക്കോസ്-5.55 ഏക്കർ, സന്തോഷ് തോമസ്-5.50 ഏക്കർ, എ.ഡി. ജോൺസൺ-അഞ്ച് ഏക്കർ, കിഴാന്തുർ മുഹമ്മദ്-4.80 ഏക്കർ, എസ്.പി. രാജ്കുമാർ-എട്ട് ഏക്കർ, ബിന നാസർ-രണ്ടേക്കർ, റസിയ-രണ്ടേക്കർ, പാപ്പാ-രണ്ടേക്കർ, വി.എസ്. ചന്ദ്രൻ-രണ്ടേക്കർ, ഗായത്രി-രണ്ടേക്കർ, ശ്രീദേവി-3.50 ഏക്കർ, അബ്ദുൾ സലാം-മൂന്ന് ഏക്കർ, അബ്ദുൾ നാസർ-മൂന്നേക്കർ, മാത്യൂ- മൂന്നേക്കർ, കെ.പി. സരസ്വതി-3.50 ഏക്കർ, മറയൂർ ആേൻറാ ആൻറണി-4.26 ഏക്കർ, ജോസഫ് ആൻറണി-4.25 ഏക്കർ, ജോൺസൺ ദേവികുളം-മൂന്ന് ഏക്കർ, ബൈസൺവാലി നാസർ-2.31 ഏക്കർ. ബാക്കിയൊക്കെ ഒരേക്കറിൽ കുറവുള്ളവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.