മൂന്നാറിലെ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കും -കാനം

കോട്ടയം: മൂന്നാറിലെ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൈയ്യേറ്റം ചെറുതായാലും വലുതായാലും റവന്യൂ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കും. നിയമാനുസൃതമുളള കുടിയേറ്റക്കാര്‍ക്ക് പേടിക്കാനില്ലെന്നും കാനം പറഞ്ഞു.

കുടിയേറ്റക്കാരും കൈയ്യേറ്റക്കാരും രണ്ടാണ്. മൂന്നാറിലെ കുടിയേറ്റക്കാർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. നിയമവിരുദ്ധ കൈയ്യേറ്റം നടത്തി അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവരെ വെറുതെവിടില്ല. റവന്യു രേഖകൾ പരിശോധിച്ച് അധികൃതർ അന്തിമ തീരുമാനമെടുക്കുമെന്ന് കാനം വ്യക്തമാക്കി.

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമാണ്. അതില്‍ പാര്‍ട്ടികള്‍ ഇടപടേണ്ടതില്ലെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags:    
News Summary - munnar land scam kanam rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.