ചെ​ന്നി​ത്ത​ല​​ക്ക്​ വി.​എ​സി​െൻറ വെ​ല്ലു​വി​ളി 

തിരുവനന്തപുരം: ത​െൻറകാലത്ത് കൈയേറ്റം ഒഴുപ്പിച്ച ഭൂമിയുടെ കണക്ക് വെക്കാമെന്നും യു.ഡി.എഫ് സർക്കാർ പൊളിച്ചുമാറ്റിയ ഒരു കെട്ടിടമെങ്കിലും കാട്ടാനാകുമോെയന്നും രമേശ് ചെന്നിത്തലേയാട് വി.എസ്. അച്യുതാനന്ദ​െൻറ വെല്ലുവിളി. വാർത്തസമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരെ വി.എസി​െൻറ ആരോപണം.

2006ല്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ടാറ്റയുടെ ബോര്‍ഡുകള്‍ പറിച്ചെറിഞ്ഞു. 12,000ൽപരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. മൂന്നാര്‍ ഓപറേഷനോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചെങ്കിലും യു.ഡി.എഫുകാര്‍ വിതണ്ഡവാദങ്ങളുന്നയിക്കുകയാണ് ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാമെന്ന്  വി.എസ് പറഞ്ഞു.

Tags:    
News Summary - munnar land scam vs to chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.