വെള്ളം മൂടിക്കിടന്ന തെക്കിെൻറ കശ്മീരിൽ ഇന്ന് സഞ്ചാരികളില്ല. ഉള്ളത് നനഞ്ഞു തളർന്ന മൂന്നാറുകാർ മാത്രം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ഒന്നിന്പിറകെ ഒന്നായി മലകയറിയിരുന്ന വാഹനവ്യൂഹത്തിെൻറ ദൃശ്യം ഇന്നില്ല. പ്രളയത്തിൽ അടച്ച കടകൾ തുറന്നുവരുന്നേയുള്ളൂ. പ്രളയം കഴിഞ്ഞ് പതിനൊന്നാം ദിവസമാണ് ബസ് അടക്കമുള്ളവ ഇവിടേക്ക് മലകയറി എത്തിയത്. ദേശീയപാത വിട്ട് മറ്റൊരു മാർഗം തുറന്നാണ് ഗതാഗതം സാധ്യമാക്കിയതും. മൂന്നാറിെൻറ പുതിയ പ്രഭാതത്തിന് ഇനിയും ഏറെ സമയമെടുക്കുമെന്ന് വ്യക്തം.
ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ദേശീയപാതയടക്കം തകർന്നതോടെ യാത്രയും ദുരിതമാണ്.കുറുഞ്ഞിക്കാലത്തോട് അനുബന്ധിച്ച് ആയിരക്കണക്കിന് സന്ദർശകരാണ് ആഗസ്റ്റ് അവസാനത്തോടെ മൂന്നാറിലെത്താൻ മുറികൾ ബുക്ക് ചെയ്തിരുന്നത്. ആ സമയത്താണ് മഴ കനത്തതും മണ്ണിടിച്ചിൽ വ്യാപകമായതും. വിനോദ സഞ്ചാരികൾ പലരും റിസോർട്ടുകളിൽ കുടുങ്ങി. പ്രധാന ആകർഷണങ്ങളായ രാജമല, മാട്ടുപ്പെട്ടി അടഞ്ഞുകിടക്കുന്നു. അറ്റുകാട് വെള്ളച്ചാട്ടങ്ങൾ ബന്ധിപ്പിക്കുന്ന പാലം തകർന്നു.
കഷ്ടിച്ച് മൂന്നാറിലെത്താമെന്നതൊഴിച്ചാൽ മറയൂരിലേക്കോ ചിന്നാറിലേക്കോ പോകാൻ വഴിയില്ല. മൂന്നാറും തേക്കടിയുമടക്കം ഇപ്പോഴും ഒറ്റപ്പെട്ട നിലയിൽ തുടരുന്നതാണ് ഇടുക്കി സജീവമാകുന്നതിന് മുഖ്യ തടസ്സം.തൊടുപുഴയിൽനിന്ന് െചറുതോണി വരെയാണ് ഹൈറേഞ്ചിലേക്ക് തുറന്നുകിട്ടിയ മറ്റൊരു മാർഗം.
ഇടുക്കി അണക്കെട്ട് തുറന്നതോടെ െവള്ളം കയറിയ െചറുതോണി പാലം ഗതാഗത യോഗ്യമാകാത്തതിനാൽ ഇതുവഴി കട്ടപ്പന, കുമളി വഴിയുള്ള അന്തർസംസ്ഥാന ഗതാഗതം മുടങ്ങിത്തന്നെയാണ്.
ചെറുതോണിയിൽ 20 കടകൾ വെള്ളം കൊണ്ടുപോയി. ഇടുക്കിയിൽ മരണം കൊണ്ടുവന്നത് ഉരുൾപൊട്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചതും ഇടുക്കിയിൽ. രണ്ടാഴ്ചക്കിടെ മാത്രം 57 പേർ. ജീവനാണ് മഴയെടുത്തത്. സ്വകാര്യ വൈദ്യുതി നിലയമടക്കം തകർന്ന ദേവികുളം താലൂക്കിലാണ് ഇതിൽ 20 പേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.