തൊടുപുഴ: തമിഴ്നാട്ടിൽ വീശിയടിച്ച ഗജ അതിർത്തി കടന്ന് ഇടുക്കിയിൽ നാശം വിതച്ചു. അതിർത്തി ഗ്രാമങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. രാവിലെ നേരിയതോതിൽ ആരംഭിച്ച മഴ ഉച്ചയോടെ ശക്തമാവുകയും പിന്നീട് കാറ്റോടുകൂടിയ മഴക്ക് വഴിമാറുകയുമായിരുന്നു. മൂന്നാറിൽ പ്രളയത്തിൽ തകർന്ന പെരിയവരൈ പാലത്തിന് പകരം നിർമിച്ച താൽക്കാലിക പാലം മഴയിൽ തകർന്നു. മൂന്നാർ-ഉദുമൽേപട്ട അന്തർ സംസ്ഥാനപാതയിലാണ് തകർന്ന പാലം.
ഏഴോളം എസ്റ്റേറ്റുകളാണ് പാലം തകര്‍ന്നതിലൂടെ ഒറ്റപ്പെട്ടത്. രാജമലയില്‍ സന്ദര്‍ശനത്തിനെത്തിയ നിരവധി സഞ്ചാരികള്‍ ഇതോടെ മറുവശത്ത് കുരുങ്ങി. മൂന്നാറിൽ തിരികെ എത്താനാകാതെ കുഴഞ്ഞ സഞ്ചാരികളെ പൊലീസ് ഇടപെട്ട് മൂന്നിരട്ടി ദൂരം പിന്നിട്ട് ഗുണ്ടുമല, മാട്ടുപ്പെട്ടി വഴി മൂന്നാറില്‍ എത്തിക്കുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് വട്ടവടയിൽ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടി. ഇവിടെ ഏഴു വീട് പൂർണമായും ആെറണ്ണം ഭാഗികമായും തകർന്നു. മണിക്കൂറുകളായി തുടരുന്ന മഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും മണ്ണിടിഞ്ഞിട്ടുമുണ്ട്. പഴയ മൂന്നാറിൽ ദേശീയപാതയിൽ ക്രമാതീതമായി വെള്ളം ഉയർന്നത് ഗതാഗത തടസ്സത്തിന് ഇടയാക്കി. മുതിരപ്പുഴയാറും കന്നിമലയാറും കരകവിഞ്ഞൊഴുകുകയാണ്. വട്ടവടയിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു. വീടുകൾ നഷ്ടപ്പെട്ടവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡൻറ് രാമരാജ് പറഞ്ഞു.
ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴ തോട്ടം മേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രളയത്തിൽ നശിച്ച റോഡുകളും മറ്റും പൂർണസ്ഥിതിയിൽ എത്തിക്കാൻ നടപടികൾ പുരോഗമിക്കെ എത്തിയ ഗജ അപ്രതീക്ഷിത തിരിച്ചടിയായി. ന്യൂനമർദമായി മാറിയ ഗജ വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് കേരളത്തിൽ പ്രവേശിച്ചത്. ശനിയാഴ്ചയും ഗജയുടെ ഭാഗമായി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.