കോട്ടയം: കൈയേറ്റം ഒഴിപ്പിക്കലടക്കം മൂന്നാർ വിഷയം ചർച്ച ചെയ്യാൻ മേയ് ഏഴിന് സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തീരുമാനം. തിരുവനന്തപുരത്താണ് യോഗം. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടി കുരിശ് വിവാദത്തിൽ കുടുങ്ങി പ്രതിസന്ധിയിലായ സാഹചര്യത്തിലായിരുന്നു തുടർനടപടികൾ ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ഇതിനിടെ മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിനെ ചൊല്ലി സി.പി.െഎയും സി.പി.എമ്മും രണ്ടുതട്ടിലുമായി. ഇടുക്കി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിയുെട നടപടിയും വിവാദത്തിലായി. ഒഴിപ്പിക്കലിനെ ചൊല്ലി റവന്യൂ ഉദ്യോഗസ്ഥരും പൊലീസും രണ്ടുതട്ടിലായതും സർക്കാറിനെ പ്രതിസന്ധിയിലാക്കി. പൊലീസിനെതിരെ റവന്യൂ വകുപ്പ് ചീഫ് സെക്രട്ടറിക്കും റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ദേവികുളം സബ് കലക്ടറെ സി.പി.എം പ്രവർത്തകർ തടഞ്ഞതും അക്രമത്തിന് മുതിർന്നതും റവന്യൂ മന്ത്രിയെയും ചൊടിപ്പിച്ചു.
പൊലീസിനെതിരെയുള്ള ആരോപണത്തിന് മറുപടിയുമായി ഇടുക്കി എസ്.പിയും രംഗത്തെത്തി. മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിമർശിച്ചപ്പോൾ റവന്യൂ മന്ത്രി കലക്ടർക്കും സബ് കലക്ടർക്കും പൂർണ പിന്തുണയും നൽകി. പിന്നീട് ഇടുക്കി കലക്ടറെയും ദേവികുളം സബ് കലക്ടറെയും തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മുഖ്യമന്ത്രി ഒഴിപ്പിക്കൽ നടപടിയിലെ പാളിച്ചകൾക്കെതിരെ ശക്തമായ നിലപാടും സ്വീകരിച്ചു.
‘സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചത് അപമാനം’
‘സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചത് അപമാനം’
മൂന്നാറിലെ സമരപ്പന്തൽ സി.പി.എം പൊളിക്കാൻ ശ്രമിച്ചത് ജനാധിപത്യത്തിന് അപമാനമാണെന്ന് ഉമ്മൻചാണ്ടി. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന ക്യാമ്പ് പാലക്കാട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻചാണ്ടി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.