തിരുവനന്തപുരം: നാലുവർഷമായി മഹാരാഷ്ട്രയിലെ യർവാദ ജയിലിൽ പരോൾ അനുവദിക്കാ തെ അടക്കപ്പെട്ട മാവോവാദി നേതാവ് മുരളി കണ്ണമ്പള്ളിയുടെ കേസ്വിചാരണ വേഗത്തിലും ന ീതിപൂർവവും സുതാര്യവുമായി നടത്തണമെന്ന് പ്രശസ്ത ചിന്തകൻ പ്രഫ. നോം ചോസ്കി. നീത ിപൂർവവും സുതാര്യവുമായ വിചാരണ ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുന്ന ‘ജസ്റ്റിസ് ഫോർ മുരളി’ കൂട്ടായ്മക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ചോംസ്കി പിന്തുണ അറിയിച്ചത്. ജസ്റ്റിസ് പി.കെ. ഷംസുദ്ദീെൻറ അധ്യക്ഷതയിലാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
രണ്ടാംതവണയാണ് ചോംസ്കി വിഷയത്തിൽ ഇടപെടുന്നത്. 2016 സെപ്റ്റംബറിൽ പ്രശസ്ത സാമൂഹികശാസ്ത്രജ്ഞരായ പ്രഫ. ഗായത്രി ചക്രവർത്തി സ്പിവക്, പ്രഫ. ജൂഡിത് ബുട്ലർ, പ്രഫ. പാർഥാ ചാറ്റർജി തുടങ്ങിയവർക്കൊപ്പം ഹൃദ്രോഗിയായ മുരളീധരെൻറ ചികിത്സക്ക് വേണ്ടി ചോംസ്കി ഇടപെട്ടിരുന്നു.
നാല് ദശകമായി രാഷ്ട്രീയരംഗത്തുള്ള, അജിത് എന്ന പേരിൽ അറിയപ്പെടുന്ന മുരളീധരൻ മുൻ അംബാസഡർ കണ്ണമ്പള്ളി കെ. മേനോെൻറ മകനാണ്. കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടിയ മുരളീധരൻ വിദ്യാർഥികാലം മുതൽ തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്് പ്രവർത്തിക്കുകയാണ്.
മഹാരാഷ്ട്ര എ.ടി.എസ് ടീം നിരോധിത കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ (മാവോവാദി) നേതാവ് എന്ന് ആരോപിച്ചാണ് 2015 മേയ് ഒമ്പതിന് പുണെക്ക് സമീപം തലേഗാവിൽനിന്ന് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തപ്പെട്ട മുരളീധരന് എല്ലാ അവകാശങ്ങളും ലംഘിക്കുകയാണെന്ന ആക്ഷേപം അന്നുമുതൽ ഉയരുന്നുണ്ട്. 64 കാരനായ മുരളീധരൻ അറസ്റ്റിന് മുമ്പ് ഒാപൺ ഹാർട്ട് സർജറിക്ക് വിധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.