തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത നങ്ങാറത്ത് പീടികയിലെ പൊതുയോഗത്തിനുനേരെ ബോംബെറിഞ്ഞ സംഭവത്തിെൻറ അന്വേഷണം ക്രൈംബ്രാഞ്ചിനു വിേട്ടക്കുമെന്ന് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ജില്ല പൊലീസ് ചീഫ് ശിപാർശ ചെയ്തു. അടുത്ത ദിവസം തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
ജനുവരി 26ന് സി.പി.എം നങ്ങാറത്ത് പീടികയില്‍ സംഘടിപ്പിച്ച കെ.പി. ജിജേഷ് അനുസ്മരണ സമ്മേളനത്തിനുനേരെയാണ് ബോംബേറുണ്ടായത്. കോടിയേരി ബാലകൃഷണന് പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ ഡി.വൈ.എഫ്.ഐ മേഖല ജോയൻറ് സെക്രട്ടറി ശരത്ത് ശശിക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ആറ് ബി.ജെ.പി-ആർ.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തിൽ പങ്കില്ലെന്ന നിലപാട് ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും നിരപരാധിയെന്നുകണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു. ആദ്യം ന്യൂ മാഹി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഡിവൈ.എസ്.പിക്ക് കൈമാറി. ഇൗ അന്വേഷണവും എങ്ങുമെത്തിയില്ല. ഇൗ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ജില്ല പൊലീസ് ചീഫ് ശിപാര്‍ശ ചെയ്തത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.